24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പാലക്കാട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കം
Uncategorized

പാലക്കാട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളോളം പഴക്കം

കൊല്ലം: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയങ്കാവിലെ വാടക വീട്ടിലാണ് ഭാര്യയേയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മുളയങ്കാവ് താഴത്തെപുരക്കൽ ഷാജി, ഭാര്യ സുചിത്ര എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.ഞായറാഴ്ച വൈകിട്ട് നാലോടെ ദുർഗന്ധം ശ്രദ്ധയിൽപെട്ട പരിസരവാസികളാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് കൊപ്പം പൊലീസ് എത്തി പരിശോധന നടത്തി. ഷാജിയെ തൂങ്ങി മരിച്ച നിലയിലും സുചിത്രയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. നാലു വർഷമായി ഇരുവരും വാടക വീട്ടിലാണ് താമസം.

സുചിത്രയുടെ മൃതദേഹം അഴുകിയ നിലയിലാണ്. ഭർത്താവ് ഷാജിയുടെ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നു. പുറത്തേക്ക് ദുർഗന്ധം വന്നപ്പോഴാണ് പ്രദേശവാസികൾ വീട് പരിശോധിച്ചത്. നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആദ്യം സുചിത്രയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി.

ഇരുവർക്കും പത്ത് വയസ് പ്രായമുള്ള ഒരു കുട്ടിയുമുണ്ട്. കുട്ടിയെ ഷാജിയുടെ വീട്ടിലാക്കിയിരിക്കുകയായിരുന്നു. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊപ്പം പൊലീസ് സ്ഥലത്ത് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ് മോർട്ടം നടപടികള്‍ക്കുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നു പൊലീസ് പറഞ്ഞു.

Related posts

താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

ഏഷ്യന്‍ ഗെയിംസ്: അവിനാഷ് സാംബ്ലെക്കും തജീന്ദര്‍പാലിനും സ്വര്‍ണം

Aswathi Kottiyoor

പിണറായിയുടെ കേരള സ്റ്റോറി പെരും കള്ളം; യഥാര്‍ഥ കേരള സ്റ്റോറി അവതരിപ്പിച്ചത് പ്രതിപക്ഷം: സുധാകരന്‍

Aswathi Kottiyoor
WordPress Image Lightbox