27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അഭയമറ്റ്‌ ഗാസ ; അഭയാർഥി 
 ക്യാമ്പുകൾക്കു
 നേരെ ആക്രമണം ; വൈദ്യുതിയും 
ഇന്ധനവും തടഞ്ഞു
Kerala

അഭയമറ്റ്‌ ഗാസ ; അഭയാർഥി 
 ക്യാമ്പുകൾക്കു
 നേരെ ആക്രമണം ; വൈദ്യുതിയും 
ഇന്ധനവും തടഞ്ഞു

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഇസ്രയേൽ അതിരൂക്ഷ വ്യോമാക്രമണം അഴിച്ചുവിട്ടതോടെ അഭയമറ്റ്‌ പലസ്‌തീൻ ജനത. പലസ്‌തീനിലേക്കുള്ള വൈദ്യുതി, ഇന്ധനം, മരുന്നടക്കം അവശ്യവസ്‌തുക്കൾ ഇസ്രയേൽ തടഞ്ഞു. തീർത്തും ഒറ്റപ്പെട്ട ജനതയോട്‌ പ്രദേശംവിട്ടുപോകാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അന്ത്യശാസനം നൽകി.

സൈന്യവും ഗാസയിലേക്ക്‌ നീങ്ങി. സെൻട്രൽ ഗാസ സിറ്റിയിലെ ജനവാസമേഖലയിലെ ബഹുനില കെട്ടിടങ്ങൾ വ്യോമാക്രമണങ്ങളിൽ നിലംപൊത്തി. കുട്ടികളുടെയും ഗർഭിണിയുടെയും ഉൾപ്പെടെ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതുവരെ 20 കുട്ടികളടക്കം 375 പേർ കൊല്ലപ്പെട്ടു. 2200ൽ അധികം പേർക്ക് പരിക്കേറ്റു. നിരവധിപേരെ ബന്ദികളാക്കി. ഖാൻ യൂനിസിലെ പള്ളിക്കുനേരെ ആക്രമണമുണ്ടായി. ഹമാസ്‌ രഹസ്യാന്വേഷണ തലവന്റെ വീട്‌ തകർത്തു. ഹമാസിന്റെ 426 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന്‌ ഇസ്രയേൽ അറിയിച്ചു. പരിക്കേറ്റവർക്ക്‌ വൈദ്യസഹായം ലഭിക്കാത്ത സ്ഥിതിയാണ്‌. 20,300 പേർ യുഎന്നിന്റെ അഭയാർഥി ഏജൻസി നടത്തുന്ന 44 സ്കൂളുകളിലായി അഭയം തേടി. നുസെയ്‌റത്ത്‌, ബുറെജ്‌ അഭയാർഥി ക്യാമ്പുകൾക്കുനേരെ ആക്രമണമുണ്ടായി. അധിനിവേശ വെസ്‌റ്റ്‌ ബാങ്കിനെയും ജോർദാനെയും ബന്ധിപ്പിക്കുന്ന കിങ്‌ ഹൂസൈൻ പാലം അടച്ചിട്ടു. ഇസ്രയേൽ ആക്രമണം നേരിടാൻ അറബ് ലീഗ് അടിയന്തര യോഗം ചേരണമെന്ന് പലസ്തീൻ ആവശ്യപ്പെട്ടു. ഇസ്രയേൽ ആക്രമണങ്ങൾക്കും കൂട്ടക്കൊലകൾക്കും മുന്നിൽ അന്താരാഷ്ട്ര സമൂഹം മൗനംപാലിക്കുന്നതിനെ പലസ്തീൻ അപലപിച്ചു.

ഹമാസിന്റെ ബോംബാക്രമണത്തിൽ കണ്ണൂർ സ്വദേശിനിക്ക് പരിക്ക്
ഇസ്രയേലിൽ കെയർഗിവറായി ജോലിചെയ്യുന്ന മലയാളി യുവതിക്ക് ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ പരിക്ക്‌. കണ്ണൂർ വളക്കൈ സ്വദേശിനി ഷീജ ആനന്ദിനാണ്‌ (41) പരിക്കേറ്റത്‌. ഇസ്രയേൽ സമയം ശനി പകൽ പന്ത്രണ്ടിനായിരുന്നു ആക്രമണം. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടൻ ഫോൺ സംഭാഷണം നിലച്ചതായി വീട്ടുകാർ പറഞ്ഞു.

ഷീജയുടെ കാലിനാണ് പരിക്ക്. ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കുണ്ട്. ഉടൻ ബെർസാലയിലെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്, ടെൽ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. വളക്കൈയിലെ രാജന്റെയും സരോജിനിയുടെയും മകളും പയ്യാവൂർ സ്വദേശി ആനന്ദിന്റെ ഭാര്യയുമാണ്‌. ആവണിയും അനാമികയും മക്കൾ. സൗത്ത് ഇസ്രയേലിലെ അഷ്‌ഖലോണിൽ ഏഴു വർഷമായി ജോലിചെയ്യുകയാണ് ഷീജ.

നിയന്ത്രണം തിരിച്ചുപിടിക്കാനാകാതെ ഇസ്രയേൽ
ഇസ്രയേലിൽ അപ്രതീക്ഷിതമായി കടന്നാക്രമിച്ചെത്തിയ ഹമാസ്‌ സായുധസംഘങ്ങളുമായി പലയിടത്തും സൈന്യം ഏറ്റുമുട്ടൽ തുടരുന്നു. നിരവധി ഹമാസുകാർ കൊല്ലപ്പെട്ടെങ്കിലും ദക്ഷിണ ഇസ്രയേലിലെ കെബട്‌സ്‌ മേഗൻ അടക്കമുള്ള പുതിയ മേഖലകളിലേക്ക്‌ സായുധസംഘം കടന്നുകയറി. ആയുധങ്ങളും കൂടുതൽ ആളുകളുമായി അവർ പുനഃസംഘടിച്ചെന്നാണ്‌ റിപ്പോർട്ട്‌. 100 സൈനികരടക്കം 698 ഇസ്രയേലുകാർ കൊല്ലപ്പെട്ടു. 2170 പേർക്ക് പരിക്കേറ്റു. സൈനികരടക്കം ബന്ദികളായ നൂറിലധികം ഇസ്രയേലുകാരെക്കുറിച്ച്‌ വ്യക്തമായ വിവരമില്ല. ഗാസ അതിർത്തിയിലെ കഫർ ആസ അടക്കം എട്ട് കേന്ദ്രത്തിൽ ഹമാസുമായി പോരാട്ടം തുടരുകയാണെന്ന്‌ പ്രതിരോധ സേനാ വക്താവ് പറഞ്ഞു.

അതിനിടെ ലബനൻ അതിർത്തിയിൽനിന്ന്‌ ഭീകരസംഘടന ഹെസ്‌ബുള്ള നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്റെ മൂന്ന്‌ സൈനിക പോസ്‌റ്റുകൾ തകർന്നു. ഇസ്രയേൽ പ്രത്യാക്രമണം നടത്തി. വടക്കൻ അതിർത്തിയിലെ തർക്കമേഖലയായ ഷീബ ഫാംസ് മേഖലയിലാണ്‌ ഏറ്റുമുട്ടൽ. ഹമാസിന്‌ പിന്തുണയുമായി ഹെസ്‌ബുള്ളകൂടി രംഗത്തെത്തിയത്‌ ഇസ്രയേലിന്‌ കനത്തതിരിച്ചടിയായി. ബന്ദികളായവരെ രക്ഷിക്കാൻ മധ്യസ്ഥശ്രമം നടത്താൻ ഈജിപ്‌റ്റുമായി ഇസ്രയേൽ ആശയവിനിമയം നടത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സുരക്ഷാ അവലോകന യോഗം ചേർന്നു. രാജ്യം യുദ്ധത്തിലാണെന്ന്‌ സുരക്ഷാക്യാബിനറ്റ്‌ പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഈജിപ്ത് സൗദി അറേബ്യയോടും ജോർദാനോടും ചർച്ച നടത്തി. ഇറാൻ പ്രസിഡന്റ്‌ ഇബ്രാഹിം റെയ്സി ഹമാസ്‌ നേതാക്കളുമായി ചർച്ച നടത്തി.

ഗാസവിട്ട് പോകണം : നെതന്യാഹു
ഹമാസിനെ തകർക്കാൻ ദീർഘവും അതിശക്തവുമായ യുദ്ധമുണ്ടാകുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ സൈന്യം സർവതലത്തിലുള്ള ആക്രമണവും നടത്തും. ഗാസയിൽ ഉള്ളവർ എത്രയും വേഗം ഒഴിഞ്ഞ്‌ പോകണം. ഹമാസിനോട്‌ കണക്കുതീർക്കും. ഹമാസിനെ തച്ചുതകർക്കുമെന്നും 
നെതന്യാഹു 
പറഞ്ഞു.

Related posts

മണത്തണ ഗവ: ഹൈസ്കൂൾ: വിമുക്തി – ലഹരി വിരുദ്ധ ക്ലബ് പുന:സംഘാടനവും സമ്മാന വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ഭൂ​വു​ട​മ​ക​ൾ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം

Aswathi Kottiyoor

സഹ. സംഘങ്ങളുടെ പലിശ പുതുക്കി: നിക്ഷേപത്തിന്‌ കൂടുതൽ പലിശ

Aswathi Kottiyoor
WordPress Image Lightbox