24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി
Kerala

182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി

182 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ഭരണാനുമതി
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 28 റോഡു പ്രവൃത്തികൾക്കായി 123.14 കോടി രൂപയും നാല് പാലങ്ങൾക്കായി 14.42 കോടി രൂപയും അനുവദിച്ചു. സ്മാർട് ക്ലാസ് റൂമുകൾ ഉൾപ്പെടെ 15 കെട്ടിടങ്ങൾക്കായി 44.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നൽകി. ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്ന പദ്ധതികൾക്കാണ് അനുമതി. ബജറ്റിൽ ഉൾപ്പെട്ടിരുന്ന 101 റോഡുകൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. അവയുടെ ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പശ്ചാത്തല വികസന പദ്ധതികൾക്കായി കഴിഞ്ഞമാസം 136.73 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ ഭരണാനുമതി നൽകിയ പ്രവൃത്തികളും വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. സാങ്കേതിക അനുമതി നൽകി സമയബന്ധിതമായി ടെൻഡർ നടപടികളിലേക്ക് കടക്കാൻ മന്ത്രി ബന്ധപ്പെട്ട വിങ്ങുകൾക്ക് നിർദേശം നൽകി

Related posts

2025 നവംബറില്‍ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

പോഷകാഹാരത്തിനുള്ള ഫണ്ടില്‍ 18.5 ശതമാനം ഇടിവുണ്ടായി പട്ടിണിസൂചികയിൽ വെളിപ്പെട്ടത്‌ ഇന്ത്യയിലെ ദുഃസ്ഥിതി: ഓക്‌സ്‌ഫാം.

Aswathi Kottiyoor

കാർഷിക സർവകലാശാലയ്‌ക്ക് കാർഷിക യന്ത്രങ്ങളിൽ പേറ്റന്റ്

Aswathi Kottiyoor
WordPress Image Lightbox