26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഇവിടെ പ്രോഗ്രാമിങ്‌ സിമ്പിളാണ്‌, പവർഫുള്ളും
Kerala

ഇവിടെ പ്രോഗ്രാമിങ്‌ സിമ്പിളാണ്‌, പവർഫുള്ളും

സംസ്ഥാനത്തെ 9.8 ശതമാനം പേരും കംപ്യൂട്ടർ പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിൽ വിദഗ്ധരെന്ന്‌ നാഷണൽ സാമ്പിൾ സർവേ ഓഫീസ്‌ റിപ്പോർട്ട്‌. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ്‌ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് (എൻഎസ്എസ്ഒ) നടത്തിയ “മൾട്ടിപ്പിൾ ഇൻഡിക്കേറ്റർ സർവേ’യിലാണ്‌ ഇക്കാര്യമുള്ളത്‌. 15നും 29നും ഇടയിൽ പ്രായമുള്ള 9.8 ശതമാനം പേർക്കാണ്‌ പ്രോഗ്രാമിങ്‌ വൈദഗ്ധ്യമുള്ളത്‌. ദേശീയ ശരാശരി 2.2 ശതമാനംമാത്രം. രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന നിരക്ക്‌ കേരളത്തിലാണ്‌. സിക്കിം (6.8 ശതമാനം), തമിഴ്‌നാട് (6.3 ശതമാനം), കർണാടകം (6.2 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ്‌ കേരളത്തിനു പിന്നിൽ.

ഉയർന്ന സാക്ഷരതാ നിരക്ക്, ഐടി കമ്പനികളുടെ വ്യാപക സാന്നിധ്യം, യുവ പ്രൊഫഷണലുകളുടെ ലഭ്യത എന്നിവയൊക്കെ നേട്ടത്തിന്‌ കാരണമാണ്‌. സംസ്ഥാനത്ത്‌ 15 വയസ്സിനു മുകളിലുള്ള 92.2 ശതമാനം പേരും സിം അടക്കമുള്ള സൗകര്യങ്ങളോടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. 18 വയസ്സിനു മുകളിലുള്ള 94 ശതമാനം പേരാണ്‌ ഇത്തരത്തിൽ മൊബൈൽ ഉപയോഗിക്കുന്നത്‌. ബ്രോഡ്‌ബാൻഡ്‌ അടക്കമുള്ള സൗകര്യങ്ങൾ കേരളത്തിൽ 76.2 ശതമാനത്തിനും ലഭ്യമാണ്‌. പത്രം, മാഗസിൻ, റേഡിയോ, ടെലിവിഷൻപോലെയുള്ള മാസ്‌ മീഡിയ സേവനങ്ങൾ 97.5 ശതമാനത്തിനും ലഭ്യമാണ്‌. ദേശീയ ശരാശരി ഇത്‌ യഥാക്രമം 41.8ഉം 77.5ഉം

Related posts

സംസ്ഥാനം വാങ്ങിയത്‌ 10 ലക്ഷം ഡോസ്‌ വാക്‌സിൻ ; 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്‌ വിതരണം ചെയ്തത് 10.13 ലക്ഷം ഡോസ്‌.

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 4ന്

Aswathi Kottiyoor

പൊതുവിദ്യാലയങ്ങളിലെ 78.8 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചു; മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox