20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കാമുകനെ കാണുന്നതിൽ നിന്ന് തടഞ്ഞതിൽ ദേഷ്യം; സ്വന്തം അമ്മയുടെ ചായയിൽ വിഷം കലര്‍ത്തി പതിനാറുകാരി
Uncategorized

കാമുകനെ കാണുന്നതിൽ നിന്ന് തടഞ്ഞതിൽ ദേഷ്യം; സ്വന്തം അമ്മയുടെ ചായയിൽ വിഷം കലര്‍ത്തി പതിനാറുകാരി

ലഖ്നൗ: അമ്മയ്ക്ക് ചായയില്‍ വിഷം കലര്‍ത്തി നൽകി പതിനാറുകാരി. റായ്ബറേലിയിൽ വെള്ളിയാഴ്ചയാണ് സംഭവം. കാമുകനുമായുള്ള കുട്ടിയുടെ ബന്ധത്തെ അമ്മ എതിര്‍ക്കുകയും ആൺകുട്ടിയെ കാണുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ ദേഷ്യത്തിനാണ് വിഷം ചേര്‍ത്ത ചായ നല്‍കിയത്. എന്നാൽ ചായ കുടിച്ച് അമ്മ ബോധരഹിതയായപ്പോൾ പെൺകുട്ടി പരിഭ്രാന്തരായി അയൽവാസികളുടെ സഹായം തേടുകയായിരുന്നു.

സംഗീത യാദവ് (48) എന്ന സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കാമുകനെ കൊണ്ടാണ് പെണ്‍കുട്ടി വിഷം വാങ്ങിയത്. പെൺകുട്ടിക്കും കാമുകനുമെതിരെ ഐപിസി സെക്ഷൻ 328 പ്രകാരം കേസെടുത്തതായി റായ്ബറേലി എസ്പി അലോക് പ്രിയദർശിനി പറഞ്ഞു. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ആണ്‍കുട്ടി ഒളിവിലാണ്.

പെണ്‍കുട്ടിയുടെ പിതാവ് മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. പെൺകുട്ടിക്ക് അതേ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ആൺകുട്ടിയുമായി പ്രണയബന്ധമുണ്ടായിരുന്നു. ആൺകുട്ടി കാണുന്നതിനെ എതിർത്തതിനാൽ അമ്മയുമായി പെൺകുട്ടി പതിവായി വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആൺകുട്ടിയുമായി കണ്ടുമുട്ടുന്നത് നിർത്തണമെന്ന് സംഗീത മകൾക്ക് മുന്നറിയിപ്പ് നൽകി. അല്ലെങ്കിൽ പെണ്‍കുട്ടിയെ പൂട്ടിയിടുമെന്നും സംഗീത പറഞ്ഞു. ഇതില്‍ ദേഷ്യം വന്നാണ് പെണ്‍കുട്ടി അമ്മയ്ക്ക് വിഷം കൊടുത്തതതെന്ന് എസ്എച്ച്ഒ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്ത ശേഷം പെൺകുട്ടിക്കും കാമുകനുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

അതേസമയം, പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്ന് പെണ്‍കുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. വിഷം ഉള്ളില്‍ചെന്ന് ബോധം നഷ്ടപ്പെട്ട കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിൽ ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു സഹോദരിമാരുടെ മൃതദേഹം പെട്ടിക്കുള്ളിൽ കണ്ടെത്തിയത്

Related posts

കോടികൾ മുടക്കി കേരളീയം ആഘോഷം, ഭക്ഷണത്തിനും മരുന്നിനും ഗതിയില്ലാതെ ക്ഷേമ പെൻഷനുകാർ, മുടങ്ങിയിട്ട് 4 മാസം

Aswathi Kottiyoor

തടയണകളുടെ സമർപ്പണവും: വലിച്ചെറിയൽ മുക്ത കേരളം, മഴക്കാലപൂർവ്വ ശുചീകരണം പദ്ധതികളുടെ കേളകം ഗ്രാമ പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരണവും

Aswathi Kottiyoor

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox