ദില്ലി സര്‍വകലാശാലയിലെ ഭാരതി കോളേജിലെ വിദ്യാർത്ഥികളാണ് യുവാവിനെതിരെ രംഗത്ത് വന്നത്. ഐഐടി ക്യാമ്പസിൽ ഫാഷൻ ഷോയ്ക്കത്തിയതായിരുന്നു ഭാരതി കോളേജിലെ 10 വിദ്യാര്‍ഥിനികൾ. ക്യാമ്പസ് ഹോസ്റ്റലിലെ കുളിമുറിയിൽ വസ്ത്രം മാറുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നതിനിടെ ജീവനക്കാരൻ ഒളിഞ്ഞിരുന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 10 മിനിറ്റോളം ഇയാള്‍ ദൃശ്യം പകർത്തിയെന്നാണ് പരാതി. യുവാവിനെ കണ്ട് വിദ്യാർത്ഥിനികൾ ബഹളം വെച്ചു, ഇതോടെ ഇയാള്‍ ഓടിപ്പോയി. മേധാവിയോട് ജീവനക്കാരന്‍റെ പെരുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞു, എന്നാൽ ‘നിങ്ങൾ സ്റ്റേജിലേക്ക് കയറൂ, സ്റ്റേജില്‍ കയറിയാല്‍ രോഷമടങ്ങും’ എന്നായിരുന്നു പ്രതികരണമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിന് പിന്നാലെ വിദ്യാർത്ഥിനികൾ വിഷയം പൊലീസിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിരവധി പേർ പ്രതിഷേധവുമായെത്തിയതിന് പിന്നാലെ വിഷയത്തിൽ പൊലീസ് ഇടപെട്ടു. തുടർന്ന് വിദ്യാർത്ഥിനികളുടെ മൊഴിയെടുത്ത ശേഷം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
- Home
- Uncategorized
- ഐഐടിയിൽ ഫാഷൻ ഷോയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ കുളിമുറി ദൃശ്യം ഒളിച്ചിരുന്നു പകർത്തി, യുവാവ് പിടിയിൽ