27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണക്കടത്തിനിടെ മട്ടന്നൂര്‍ സ്വദേശി അറസ്റ്റില്‍
Uncategorized

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണക്കടത്തിനിടെ മട്ടന്നൂര്‍ സ്വദേശി അറസ്റ്റില്‍

മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വര്‍ണവുമായി മട്ടന്നൂര്‍ സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയില്‍ പിടികൂടി.ഇന്ന് രാവിലെ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ദുബൈയില്‍ നിന്നെത്തിയ മട്ടന്നൂര്‍ സ്വദേശി മുസാഫിറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.അടിവസ്ത്രത്തിനുളളില്‍ പോസ്റ്റ്‌രൂപത്തിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം.ചെക്ക്ഔട്ട് പരിശോധനയ്ക്കിടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പെരുമാറിയതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്.
പരിശോധനയില്‍ ഡി.ആര്‍. ഐ ഉദ്യോഗസ്ഥരും പങ്കെടുത്തു. മുസാഫിറിനെ നിയമനടപടികള്‍ക്കായി എയര്‍പോര്‍ട്ട് പൊലിസിന് കൈമാറി.

Related posts

‘ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു’; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി

Aswathi Kottiyoor

സ്നേഹംകൊണ്ട് ലോകം കീഴടക്കി’; മനുഷ്യക്കടലിൽ കുഞ്ഞൂഞ്ഞിന് നിത്യവിശ്രമം

Aswathi Kottiyoor

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox