28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ലോട്ടറി വില്‍പ്പനക്കാരുമായി കൂട്ടുകൂടും, നമ്പര്‍ തിരുത്തി പറ്റിക്കും; പാലക്കാട്ടെ തട്ടിപ്പുവീരന്‍ പിടിയില്‍
Uncategorized

ലോട്ടറി വില്‍പ്പനക്കാരുമായി കൂട്ടുകൂടും, നമ്പര്‍ തിരുത്തി പറ്റിക്കും; പാലക്കാട്ടെ തട്ടിപ്പുവീരന്‍ പിടിയില്‍

പാലക്കാട് ലോട്ടറി നമ്പറില്‍ തിരുത്ത് വരുത്തി തട്ടിപ്പ് നടത്തിയിരുന്ന പ്രതി പിടിയില്‍. തച്ചനടി സ്വദേശി ഗഫൂര്‍ ആണ് പാലക്കാട് കസബ പൊലീസിന്റെ പിടിയിലായത്. ലോട്ടറി വില്‍പ്പനക്കാരുമായി സൗഹൃദം നടിച്ച് ടിക്കറ്റ് വാങ്ങിയ ശേഷം അതില്‍ നമ്പര്‍ തിരുത്തിയാണ് അവരെതന്നെ കബളിപ്പിച്ചിരുന്നത്.മൂന്ന് വര്‍ഷമായി പ്രതി ജില്ലയിലെ പലഭാഗങ്ങളിലും തട്ടിപ്പ് നടത്തി പോരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചന്ദ്രനഗറിലെ പാതയോര കച്ചവടക്കാരിയെ 5000 രൂപ പറ്റിച്ച കേസിലാണ് പ്രതിക്കെതിരെ കേസെടുത്തത്. പിന്നാലെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തെത്തുന്നത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts

മോർച്ചറിയുടെ തണുപ്പിൽ കാത്തിരുന്നത് 7 ദിവസം എന്നിട്ടും കാണാനെത്താനാകാതെ അച്ഛൻ, ഒടുവിൽ ആമി മടങ്ങി

Aswathi Kottiyoor

ഉംറ കർമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ മലയാളി തീർത്ഥാടക മരിച്ചു

Aswathi Kottiyoor

മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ: യൂ പി സ്കൂളിൽ എക്സൈസ് വകുപ്പിന്റെ മഞ്ചാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ട് മട്ടന്നൂർ എക്സൈസ് റെയിഞ്ച് പരിസ്ഥിതി ദിനാചരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox