27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ‘അഭിമാനം! കേരളത്തിന്റെ സ്വന്തം കെഎഎൽ, കന്യാകുമാരി മുതൽ കശ്മീർ വരെ ആരെൻഖിലൂടെ ‘ഈ ഓട്ടോ’ കുതിക്കും!’
Uncategorized

‘അഭിമാനം! കേരളത്തിന്റെ സ്വന്തം കെഎഎൽ, കന്യാകുമാരി മുതൽ കശ്മീർ വരെ ആരെൻഖിലൂടെ ‘ഈ ഓട്ടോ’ കുതിക്കും!’

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ ഇ-ഓട്ടോകളുടെ വിതരണം ഏറ്റെടുത്ത് ആരെൻഖ് ഇന്ത്യ ഒട്ടാകെ വിതരണ കേന്ദ്രങ്ങൾ ആരംഭിച്ചു. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖുമായി സഹകരിച്ചുകൊണ്ടാണ് കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണം ഇന്ത്യയിലുടനീളം നടത്തി വരുന്നത്. കൂടാതെ ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ഇതിനു പുറമെ നേപ്പാൾ, ഭൂട്ടാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കും കെഎഎല്ലിന്റെ വണ്ടികൾ കയറ്റുമതി ചെയ്യുന്ന കാര്യം പരി​ഗണനയിലാണ്.

”കെഎഎൽ ഓട്ടോകൾ മികച്ചതാണ്. ഇപ്പോൾ കന്യാകുമാരി മുതൽ കാശ്മീർ വരെ ഈ വാഹനങ്ങൾ വിൽക്കുവാനും സർവീസ് നടത്തുവാനും ആരൻഖിന് കഴിയും. മൂന്നു വർഷം സർവീസ് വാറൻറ്റിയോട് കൂടി പുറത്തിറക്കുന്ന വാഹനങ്ങൾക്ക് റിമോട്ട് മോണിറ്ററിങ് സംവിധാനവും, റോഡ് സൈഡ് അസ്സിസ്റ്റൻസും ഞങ്ങൾ നൽകും. അതിനായി റെഡി അസിസ്റ്റ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. ഇന്ത്യയിൽ അവരുടെ സേവനം 90 ശതമാനം മേഖലകളിലും ലഭ്യമാണ്’, ആരെൻഖ് സിഇഒ വി ജി അനിൽ പറഞ്ഞു. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരും വിധമാണ് ആരെൻഖിന്റെ പദ്ധതികൾ. അതിന്റെ ഭാ​ഗമായിട്ടാണ് നിലവിൽ ഇത്തരത്തിൽ ഒരു ചുവടു വയ്പ്പിന് ആരെൻഖുമായുള്ള സഹകരണം കെഎഎല്ലിനെ പ്രപ്തമാക്കിയത്. ഇന്ത്യൻ വാഹന വിപണി രം​ഗത്ത് കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ആരെൻഖും കെഎഎല്ലുമായുള്ള സംയുക്ത പ്രയത്നത്തിലൂടെ സാധിക്കും.

ആരൻഖിന്റെ മികച്ച പ്രവർത്തനത്തിന്റെ ഭാ​ഗമായാണ് കെഎഎല്ലിന് ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കാൻ സാധിച്ചത്. ശ്രീലങ്ക, നേപ്പാൾ, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലും കൂടാതെ ഇന്ത്യയുടെ മറ്റു പല സംസ്ഥാനങ്ങളിലും കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ വാഹനങ്ങൾക്ക് നല്ല പേരുണ്ടായിരുന്നത് ഇടയ്ക്ക് സംഭവിച്ച ചില കെടുകാര്യസ്ഥതയിൽ മങ്ങൽ ഏറ്റിരുന്നു. എന്നാൽ ഇപ്പോൾ ആരെൻഖ് പോലുള്ള ഒരു കമ്പനിയുമായുള്ള സഹകരണം ദേശീയ- അന്തർദേശീയ തലത്തിലേക്ക് കെഎഎല്ലിനെ വീണ്ടും എത്തിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തലെന്ന് കെഎഎൽ ചെയർമാൻ പുല്ലുവിള സ്റ്റാൻലി പറഞ്ഞു

Related posts

റിപ്പബ്ലിക് ഡേ ആഘോഷിച്ചു യൂത്ത് ലീഗ്

Aswathi Kottiyoor

വലിച്ചെറിയൽ മുക്ത കേളകം ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി :

Aswathi Kottiyoor

‘ആളറിഞ്ഞ് കളിക്കെടാ…’ ചുമ്മാതല്ല അവരെ പറപ്പിച്ചത്! മോഷ്ടാക്കളെ അടിച്ചോടിക്കാനുള്ള ധൈര്യം വെളിപ്പെടുത്തി അമിത

Aswathi Kottiyoor
WordPress Image Lightbox