24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു
Uncategorized

ഇസ്രായേൽ തിരിച്ചടിക്കുന്നു, വ്യോമാക്രമണത്തിൽ ഗാസ കത്തുന്നു; 200ലേറെ പേർ കൊല്ലപ്പെട്ടു

ഹമാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തിൽ 200ലേറെ പേർ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. പാലസ്തീൻ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്. ആക്രമണത്തിൽ 40 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാർത്ഥത്തിൽ ഇസ്രായേൽ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്. യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സംഘം തെരുവിൽ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്

Related posts

ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് വേണ്ടി കേളകം പഞ്ചായത്ത് തല ജനകീയ സഭ സംഘടിപ്പിച്ചു

Aswathi Kottiyoor

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ അമ്പരക്കും! വരുന്നത് 100 ഏക്കറിൽ അത്യുഗ്രൻ മായികലോകം! എഐ സിറ്റി ഉടനെന്ന് തെലങ്കാന

Aswathi Kottiyoor

39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്*

Aswathi Kottiyoor
WordPress Image Lightbox