26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 15,000 പ്രവാസികൾ പിടിയിൽ
Uncategorized

വ്യാപക പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 15,000 പ്രവാസികൾ പിടിയിൽ

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,000 നിയമലംഘകരെ കൂടി അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരാഴ്ച്ചക്കിടെയാണ് ഇത്രയധികം പേർ പിടിയിലായത്.
താമസനിയമം ലംഘിച്ച 9,200 പേർ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച 4,200 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,600 പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 527 പേർ അറസ്റ്റിലായത്. ഇവരിൽ 55 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 66 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്

Related posts

വിരലിൽ മഷിയെവിടെ?; വോട്ട് ചെയ്തെന്ന് കാണിച്ചാൽ വ്യത്യസ്ഥ ഓഫർ, പ്രഖ്യാപനവുമായി ഹോട്ടലുടമകൾ

Aswathi Kottiyoor

ബാൽക്കണിയുടെ ചുമരിടിഞ്ഞ് വീണു, ബൈക്ക് യാത്രികന് ദാരുണാന്ത്യം,

Aswathi Kottiyoor

ചെറിയ പെരുന്നാൾ ആഘോഷം ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox