26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മിഠായിയിലും സിപ്‌ അപ്പിലും മായം : സ്കൂള്‍പരിസരത്തെ 81 കട പൂട്ടി
Kerala

മിഠായിയിലും സിപ്‌ അപ്പിലും മായം : സ്കൂള്‍പരിസരത്തെ 81 കട പൂട്ടി

സ്കൂൾപരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ ഭക്ഷണപദാർഥങ്ങളിൽ മായം കണ്ടെത്തിയ 81 കട അടച്ചുപൂട്ടി. മിഠായി, ശീതള പാനീയങ്ങൾ, ഐസ്‌ക്രീം, സിപ് അപ്, ചോക്ലേറ്റ്, ബിസ്‌കറ്റ് എന്നിവയാണ് ഭക്ഷ്യസുര​ക്ഷാവകുപ്പ് പരിശോധിച്ചത്. 719 സാമ്പിൾ പരിശോധനയ്ക്കായി അയച്ചു.
മിഠായിയിലും സിപ് അപ്പിലും കൃത്രിമ നിറം ചേർത്ത് വിൽക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിൽ 2792 സ്ഥാപനം പരിശോധിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച 138 കടയ്‌ക്ക് നോട്ടീസ് നൽകി. 124 സ്ഥാപനത്തിന്‌ അപാകതകൾ പരിഹരിക്കാൻ നോട്ടീസും നൽകി. 110 കടയിൽനിന്ന്‌ പിഴ ഈടാക്കും.

ഭക്ഷ്യസുരക്ഷാ കമീഷണർ വി ആർ വിനോദിന്റെ ഏകോപനത്തിൽ നടന്ന പരിശോധനയിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ജോയിന്റ് കമീഷണർ ജേക്കബ് തോമസ് ഡെപ്യൂട്ടി കമീഷണർമാരായ എസ് അജി, ജി രഘുനാഥക്കുറുപ്പ്, വി കെ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

കർശനനടപടി
കുട്ടികളെമാത്രം ലക്ഷ്യംവച്ച് ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങൾ വിറ്റവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കടയുടമകൾ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ആരോഗ്യത്തിന് ഹാനികരമായ ഘടകങ്ങൾ കണ്ടെത്തിയാൽ ഭക്ഷണനിർമാതാക്കൾ, മൊത്തവിൽപ്പനക്കാർ, വിതരണക്കാർ എന്നിവർക്കെതിരെയും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Related posts

ഭാരത് സീരീസ് റജിസ്ട്രേഷൻ; കേരളം ഒളിച്ചുകളി തുടരുന്നു.

Aswathi Kottiyoor

കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ വ​ർ​ധി​ക്കു​ന്നു; അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ 395 കേ​സു​ക​ൾ

Aswathi Kottiyoor

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഇന്ന് (ഡിസംബർ 7); 2.82 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox