24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സമാധാന നൊബേല്‍ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിക്ക്
Uncategorized

സമാധാന നൊബേല്‍ ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിക്ക്

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നര്‍ഗസിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. നര്‍ഗസ് മുഹമ്മദി ഇറാനില്‍ തടവിലാണ്. നൊബേല്‍ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നര്‍ഗസ്.

13 തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള നര്‍ഗസ് ഇപ്പോഴും ജയിലിലാണ്. 2016ല്‍ ഇറാന്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 16 വര്‍ഷത്തേക്ക് തടവിലായി. വധശിക്ഷയ്‌ക്കെതിരെ നര്‍ഗസ് നിരന്തരം പോരാടി. ടെഹ്‌റാനിലെ ജയിലിലാണ് 51 കാരിയായ നര്‍ഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നര്‍ഗസിനെ ഇറാന്‍ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്.

Related posts

മനുഷ്യത്വമുണ്ടെങ്കിൽ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു; വി മുരളീധരൻ

Aswathi Kottiyoor

വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്‍റെ മോചനത്തിന് സഹായം; പെരുന്നാളിന് ബിരിയാണി ചലഞ്ചുമായി റിയാദ് മലയാളി സമൂഹം

Aswathi Kottiyoor

50 വര്‍ഷത്തെ രഹസ്യം തേടി സ്കോട്ട്‍ലാന്‍ഡ്; തടാകത്തിലെ രക്ഷസരൂപിക്കായുള്ള അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox