24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം; കെഎസ്ഇബിയുടെ അഭ്യര്‍ഥന
Kerala

സംസ്ഥാനത്ത് ഇന്ന് രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണം; കെഎസ്ഇബിയുടെ അഭ്യര്‍ഥന

ഇന്ന് വൈകീട്ട് 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നു വ്യക്തമാക്കി കെഎസ്ഇബി.ചുരുങ്ങിയ സമയത്തേക്ക് ചിലപ്പോള്‍ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമുണ്ടാകുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു.

കെഎസ്ഇബി. ഇടുക്കി, കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ കാരണം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ കുറവു വന്നതിനാല്‍ ഉപയോഗം കുറക്കണമെന്നു കെഎസ്ഇബി അഭ്യര്‍ഥിച്ചു

കെഎസ്ഇബി കുറിപ്പ്

ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് (06.10.2023) വൈകുന്നേരം 6:30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ മാന്യ ഉപഭോക്താക്കളോട് അഭ്യര്‍ഥിക്കുന്നു.

ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വന്നേക്കാം. മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യര്‍ഥിക്കുന്നു

Related posts

സമാന്തരപാതയുടെ അതിരളവ് തുടങ്ങി

Aswathi Kottiyoor

റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കി​യി​രി​പ്പ് 127 കോ​ടി ക​ട​ന്നു

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

Aswathi Kottiyoor
WordPress Image Lightbox