21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യം’; മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ
Uncategorized

തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യം’; മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

ലക്ഷദ്വീപ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ മുഹമ്മദ് ഫൈസൽ സുപ്രിംകോടതിയിൽ. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാത്ത ഹൈക്കോടതി വിധിയ്ക്ക് എതിരെ ആണ് അപ്പീൽ. തന്നെ ധ്യതിയിൽ വീണ്ടും അയോഗ്യനാക്കിയ നടപടിയ്ക്ക് പിന്നിൽ രാഷ്ട്രിയ താത്പര്യങ്ങൾ ഉണ്ടെന്ന് മുഹമ്മദ് ഫൈസൽ കുറ്റപ്പെടുത്തി.പത്ത് വർഷം ശിക്ഷിച്ച ഉത്തരവ് കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വധശ്രമക്കെസിലെ ശിക്ഷാ വിധി എന്നാൽ കോടതി മരവിപ്പിച്ചില്ല. പിന്നാലെ ലോകസഭാ സെക്രട്ടറിയറ്റ് അംഗത്വം മരിവിപ്പിച്ചു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിൻ്റെ അപ്പീൽ. ഫൈസലിന് വേണ്ടി സുപ്രിം കോടതിയിൽ കപിൽ സിബൽ ആകും ഹാജരാകുക.

തിങ്കളാഴ്ച കേസ് സുപ്രിം കോടതി പരിഗണിയ്ക്കും. ഇത് രണ്ടാം തവണയാണ് മുഹമ്മദ് ഫൈസലിന് എംപി സ്ഥാനം നഷ്ടമാകുന്നത്. മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം. സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി. 2009 ഏപ്രിൽ 16-ന് ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സംഘർഷം ഉണ്ടായത്. എൻ.സി.പി. നേതാവ് ആയ മുഹമ്മദ് ഫൈസൽ കേസിൽ രണ്ടാം പ്രതിയാണ്.

Related posts

നടൻ വിനായകനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു; ‘ആര്‍ജിഐ വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു’

Aswathi Kottiyoor

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം തടവും പിഴയും

Aswathi Kottiyoor
WordPress Image Lightbox