24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിശ്വാസികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്’; തട്ടം വിവാദത്തിൽ വി.ശിവൻകുട്ടി
Uncategorized

വിശ്വാസികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശമുണ്ട്’; തട്ടം വിവാദത്തിൽ വി.ശിവൻകുട്ടി

തട്ടം വിവാദത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ മത വിഭാഗങ്ങൾക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങൾക്ക് വിലക്കുള്ളത്.കേരളത്തിലെ വിദ്യാലയങ്ങളിൽ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ കണ്ടശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, തട്ടം സംബന്ധിച്ച് ധ്രുവീകരണം ഉണ്ടാക്കുന്ന പ്രസ്താവനയാണ് സി.പി.ഐ.എം നേതാവ് അനിൽകുമാറിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എസ്.വൈ.എസ് നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നില്ല. ആനുകൂല്യങ്ങൾ നേടി എടുക്കാനായി സർക്കാറിനെ സമീപിക്കുന്നത് സ്വാഭാവികമാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു

Related posts

ഇന്ദിര നമ്മഗെല്ലാ നിഡിദ്ദാരെ’: സദസ്സിലേക്കിറങ്ങി ചേർത്തുപിടിച്ച് പ്രിയങ്ക; കണ്ണുനിറഞ്ഞ് തിമ്മമ്മ

Aswathi Kottiyoor

അടുത്തിടെ തീയിട്ടത് 3 വീടുകൾക്ക്, ആര് പരാതി കൊടുത്താലും വീട് കത്തിക്കും; ‘പഞ്ചായത്ത് ഉണ്ണി’ വീണ്ടും പിടിയിൽ

Aswathi Kottiyoor

അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും’ അമ്മയെ അശ്ലീലം പറഞ്ഞെന്ന ഗോപി സുന്ദറിന്‍റെ പരാതിയില്‍ കേസ്

Aswathi Kottiyoor
WordPress Image Lightbox