23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഭാര്യയില്‍ നിന്നുള്ള മാനസിക പീഡനം കോടതി അംഗീകരിച്ചു, ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി
Uncategorized

ഭാര്യയില്‍ നിന്നുള്ള മാനസിക പീഡനം കോടതി അംഗീകരിച്ചു, ശിഖര്‍ ധവാന്‍ വിവാഹ മോചിതനായി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വിവാഹമോചിതനായി. ഭാര്യയില്‍ നിന്നുള്ള ക്രൂരതയുടെയും മാനസിക പീഡനത്തിന്‍റെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കണമെന്ന ധവാന്‍റെ ഹര്‍ജി ദില്ലി പട്യാലഹൗസ് കോംപ്ലെക്സിലെ കുടുംബ കോടതി ബുധനാഴ്ച അംഗീകരിച്ചതോടെയാണ് ഭാര്യയായ അയേഷ മുഖര്‍ജിയുമായുള്ള ധവാന്‍റെ 11 വര്‍ഷം നീണ്ട ദാമ്പ്യത്യം അവസാനിച്ചത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനെമെന്നതിനാല്‍ തര്‍ക്കങ്ങളൊന്നും അവശേഷിപ്പിക്കാതെയാണ് ഇരുവരുടെയും വിവാഹമോചനം കോടതി അംഗീകരിച്ചത്. 2020 ഓഗസ്റ്റ് മുതല്‍ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്.

പിരിഞ്ഞു കഴിയുന്ന അയേഷയില്‍ നിന്ന് ധവാന്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായും വര്‍ഷങ്ങളായി ഏക മകനില്‍ നിന്ന് അകന്നു കഴിയേണ്ടിവന്നത് താരത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും കോടതിയ ഉത്തരവില്‍ വ്യക്തമാക്കി. വിവാഹമോചനം ആവശ്യപ്പെട്ട് ധവാന്‍ നല്‍കിയ ഹര്‍ജിയില്‍ ആയേഷ തന്നെ മാനസിക പീഡനത്തിനും ക്രൂരതക്കും ഇരയാക്കിയതായി ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് കോടതി വിലയിരുത്തി. ദീര്‍ഘകാലമായി ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ആയേഷക്ക് ഓസ്ട്രേലിയന്‍ പൗരത്വമുണ്ട്. ഇരുവരുടെയും മകന്‍ സൊരോവറിനും ഓസ്ട്രേലിയന്‍ പൗരത്വമുണ്ട്. ഇവരുടെ മകന്‍ ആരുടെ കൂടെ പോകണമെന്ന് കോടതി പറഞ്ഞില്ലെങ്കിലും മകനെ കാണാനും വീഡിയോ കോള്‍ ചെയ്യാനും കോടതി ധവാന് അനുമതി നല്‍കിയിട്ടുണ്ട്. മകനെ തന്‍റെ കൂടെ വിടണമെന്ന ഹര്‍ജിയില്‍ ആയേഷ ഓസ്ട്രേലിയന്‍ കോടതിയില്‍ നിന്ന് നേരത്തെ അനുകൂല ഉത്തരവ് നേടിയിരുന്നു.

Related posts

പെൺ വിവാഹപ്രായം 21: കേന്ദ്രത്തെ എതിർത്ത് കേരളം; സ്മൃതിയുടെ ബില്ലിനെതിരെ ലീഗും

Aswathi Kottiyoor

വധൂവരന്മാർ നേരിട്ടു വരാതെ വിവാഹം റജിസ്റ്റർ ചെയ്യാനാകുമോ? അറിയണം ‘ആക്ടി’ലെ ഈ മാറ്റങ്ങൾ

Aswathi Kottiyoor

വ്യവസായ കേരളത്തിന്റ വളര്‍ച്ചയുടെ കഥയുമായി കേരളീയം ‘ചരിത്ര മതില്‍’

Aswathi Kottiyoor
WordPress Image Lightbox