22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്
Kerala

വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്

വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്

ഇന്നലെ ന്യൂനപക്ഷ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചേർന്ന ന്യൂനപക്ഷ സംഘടനകളുടെ യോഗത്തിലാണ് സംഘടനകൾ വിവിധ ആവശ്യവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ചകളിൽ പരീക്ഷകൾ സംഘടിപ്പിക്കുന്നത് പ്രത്യേക ആരാധനാ കർമ്മത്തെ ബാധിക്കുന്നുണ്ടെന്നാണ് മുസ്ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് വെള്ളിയാഴ്ചകളിലെ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മുസ്ലിം സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. ഒപ്പം മലബാറിലെ പ്ലസ് വൺ, പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി എത്രയും വേഗം ഉണ്ടാകണമെന്ന ആവശ്യം കൂടി മുന്നിൽ വെക്കുന്നുണ്ട്.

Related posts

ബജറ്റ് ടൂറിസം: കണ്ണൂർ-വാഗമൺ-കുമരകം പാക്കേജ് ഒരുങ്ങി

Aswathi Kottiyoor

കൊട്ടിയൂരിനെ ഹരിതാഭമാക്കാൻ ഹരിത മിഷൻ വളണ്ടിയർമാർ

Aswathi Kottiyoor

മാഹി പള്ളിയിൽ ഇന്ന്‌ തിരുനാൾ നഗരപ്രദക്ഷിണത്തിന്‌ നാടാകെ

Aswathi Kottiyoor
WordPress Image Lightbox