24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേന്ദ്ര ബസ്‌ പദ്ധതി ; തീരുമാനത്തിനുമുമ്പ്‌ വിശദപഠനം
Kerala

കേന്ദ്ര ബസ്‌ പദ്ധതി ; തീരുമാനത്തിനുമുമ്പ്‌ വിശദപഠനം

പ്രധാനമന്ത്രി ഇ–- സേവ പദ്ധതിയുടെ മാനദണ്ഡങ്ങൾ ഭാരമാകുമോ എന്ന ആശങ്കയുമായി കെഎസ്‌ആർടിസി. ഓരോ മൂന്നുമാസം കൂടുമ്പോഴും കെട്ടിവയ്‌ക്കേണ്ട ഭീമമായ വാടകത്തുകയാണ്‌ ആശങ്കയ്‌ക്ക്‌ കാരണം. ഈ സാഹചര്യത്തിൽ പദ്ധതി സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ തീരുമാനമായി. ദീർഘദൂര സർവീസുകൾക്കാണ്‌ നിലവിൽ കെഎസ്‌ആർടിസിക്ക്‌ ബസുകൾ ആവശ്യം. കേന്ദ്രപദ്ധതിയിൽ ലഭിക്കുക സിറ്റി സർവീസുകൾക്ക്‌ പ്രയോജനപ്പെടുന്ന ഇലക്‌ട്രിക്‌ ബസുകളാണ്‌. പരമാവധി 950 ഇലക്‌ട്രിക്‌ ബസുവരെ പദ്ധതി വഴി കേരളത്തിന്‌ ലഭിക്കാം. സ്വകാര്യ കമ്പനിയുമായാണ്‌ കരാര്‍.

പത്തു നഗരത്തിന്‌ ബസിന്‌ അർഹതയുണ്ടെന്നാണ്‌ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ഗൈഡ്‌ലൈൻ വ്യക്തമാക്കുന്നത്‌. തിരുവനന്തപുരം (100), കൊച്ചി (150), കോഴിക്കോട്‌ (150), കണ്ണൂർ (100), കൊല്ലം (100), തൃശൂർ (100), മലപ്പുറം (100), ചേർത്തല (50), കായംകുളം (50), കോട്ടയം (50) എന്നിങ്ങനെയാണത്‌. ജനസംഖ്യ ഉൾപ്പെടെ വിവിധ മാനണ്ഡങ്ങൾ പരിഗണിച്ചാണിത്‌. ഇതിൽ 31 സീറ്റുള്ള 600 ബസിനും 45 സീറ്റുള്ള 350 ബസിനുമായി മാസം 30.5 കോടി കെട്ടിവയ്‌ക്കേണ്ടി വരും. മൂന്നുമാസത്തേക്ക് ഇത് 91.5 കോടിയാകും.

മുപ്പത്തൊന്ന്‌ സീറ്റുള്ള ബസ്‌ ദിവസം 200 കിലോമീറ്ററും 45 സീറ്റുള്ള ബസ്‌ 250 കിലോമീറ്ററും ഓടണം. സിഇഎസ്‌എൽ (കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ്) ടെൻഡർ പ്രകാരം യഥാക്രമം കിലോമീറ്ററിന്‌ 54.46 രൂപയും 39.80 രൂപയുമാണ്‌ വാടക നല്‍കേണ്ടത്. മാസം ശരാശരി സർവീസ്‌ 6000 ‌കിലോമീറ്ററും 7500 കിലോമീറ്ററുമാണ്‌. സർവീസ്‌ നടത്തിയാലും ഇല്ലെങ്കിലും കിലോമീറ്റർ അനുസരിച്ച്‌ വാടക നൽകണം. ഡ്രൈവർമാരെ മാത്രമാണ്‌ പദ്ധതിവഴി ലഭിക്കുക. കണ്ടക്ടറുടെ ശമ്പളം കെഎസ്‌ആർടിസി വഹിക്കേണ്ടിവരും. 12 വർഷത്തേക്ക്‌ ഓരോ കിലോമീറ്ററിനും നിശ്ചിത തുകയും നൽകേണ്ടി വരും.

നിലവിൽ തിരുവനന്തപുരം നഗരത്തിൽ സർവീസ്‌ നടത്തുന്ന ഇലക്‌ട്രിക്‌ ബസിനുള്ള ചെലവ്‌ കിലോമീറ്റിന്‌ ശരാശരി 34 രൂപ മാത്രമാണ്‌. പ്രധാനമന്ത്രി ഇ–- സേവ പദ്ധതി വഴി ബസോടിക്കുന്നതിനുള്ള വൈദ്യുതി ചാർജും കെഎസ്‌ആർടിസി വഹിക്കേണ്ടി വരും.

Related posts

ഇന്ന് തിരുവോണം;സമൃദ്ധിയുടെ പ്രതീകമായ ഓണത്തെ വരവേറ്റ് കേരളം

Aswathi Kottiyoor

കർഷക കുടുംബ പെൻഷൻ: 30 ദിവസത്തിനകം അപേക്ഷ തീർപ്പാക്കണം.

Aswathi Kottiyoor

തണൽ കുട്ടികളുടെ അഭയകേന്ദ്രം: വിളിക്കാം 1517ലേക്ക്

Aswathi Kottiyoor
WordPress Image Lightbox