27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഏഷ്യൻ ഗെയിംസ്: ആര്‍ച്ചറിയില്‍ പുരുഷന്‍മാര്‍ക്കും സ്വര്‍ണം, സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ
Uncategorized

ഏഷ്യൻ ഗെയിംസ്: ആര്‍ച്ചറിയില്‍ പുരുഷന്‍മാര്‍ക്കും സ്വര്‍ണം, സ്വര്‍ണവേട്ട തുടര്‍ന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ആര്‍ച്ചറി പുരുഷന്‍മാരുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ഗെയിംസില്‍ ഇന്ത്യ നേടുന്ന മൂന്നാം സ്വര്‍ണമാണിത്. ഇന്ത്യയുടെ അഭിഷേക് വര്‍മ, പ്രവിണ്‍ ഒജാസ്, പത്മേഷ് സമാധാന്‍ എന്നിവരടങ്ങിയ സംഘമാണ് ആര്‍ച്ചറി കോംപൗണ്ട് ടീം ഇനത്തില്‍ കൊറിയയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയത്.നേരത്തെ ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ജ്യോതി സുരേഖ വെണ്ണം, അതിഥി ഗോപീചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്. വാശിയേറിയ ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ നേട്ടം.

നേരത്തെ ആര്‍ച്ചറി വനിതകളുടെ കോംപൗണ്ട് ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ജ്യോതി സുരേഖ വെണ്ണം, അതിഥി ഗോപീചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്. വാശിയേറിയ ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ കീഴടക്കിയാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ നേട്ടം

സ്ക്വാഷ് മിക്സഡ് ഡബിള്‍സിലും ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയിരുന്നു. മലയാളി താരം ദീപിക പള്ളിക്കലും ഹരീന്ദര്‍പാല്‍ സിങ് സന്ധുവും അടങ്ങുന്ന സഖ്യമാണ് ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. മലേഷ്യയുടെ ബിന്തി അസ്മന്‍ ഐഫ-മുഹമ്മദ് സയാഫിക് സഖ്യത്തെ വാശിയേറി പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം ചരിത്രനേട്ടം സ്വന്തമാക്കിയത്. മൂന്ന് സ്വര്‍ണം കൂി നേടിയതോട ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 21 ആയി.

ആര്‍ച്ചറിയിലും സ്ക്വാഷിലും സ്വര്‍ണം നേടിയപ്പോഴും ബാഡ്മിന്‍റണില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാര്‍ട്ടറില്‍ ചൈനീസ് താരം ഹേ ബിംഗാജിയാവോയോട് തോറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്‍റെ തോല്‍വി. സ്കോര്‍ 16-21, 12-21. ടോക്കിയോ ഒളിംപിക്സില്‍ ബിംഗാജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം നേടിയത്. വനിതാ ഹോക്കി സെമിയില്‍ ഇന്ത്യന്‍ ടീം ചൈനയോട് എതിരില്ലാത്ത നാലു ഗോളിന് തോറ്റു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ കൊറിയയോ ജപ്പാനോ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

Related posts

പത്താം ക്ലാസുകാരൻ കടുവുടെ ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു; ദാരുണസംഭവം ഉത്തർപ്രദേശിൽ

Aswathi Kottiyoor

2 മണിക്കൂർ മുൻപ് മാത്രമാണ് പണിമുടക്കിന്റെ വിവരം അറിഞ്ഞതെന്ന് എയർ ഇന്ത്യ, പ്രതിഷേധിച്ച് യാത്രക്കാർ

തെയ്യം കലാ അക്കാദമി ദേശീയതലത്തിലേക്ക് തലശേരിയിൽ ജനുവരിയിൽ ഹെറിറ്റേജ് ബിനാലെ

Aswathi Kottiyoor
WordPress Image Lightbox