22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 2024ലെ പൊതുഅവധികൾക്ക് മന്ത്രിസഭയുടെ അംഗീകാരം
Kerala

2024ലെ പൊതുഅവധികൾക്ക് മന്ത്രിസഭയുടെ അംഗീകാരം

2024ലെ പൊതുഅവധികൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴിൽ നിയമം, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്‌ (നാഷണൽ ആൻഡ്‌ ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴിൽവരുന്ന അവധികൾ മാത്രമാണ് ബാധകം.

പൊതു അവധി
മന്നം ജയന്തി (ജനുവരി രണ്ട്‌), റിപ്പബ്ലിക്‌ ദിനം (ജനുവരി 26), ശിവരാത്രി (മാർച്ച്‌ 8), പെസഹ വ്യാഴം (മാർച്ച്‌ 28), ദുഃഖ വെള്ളി (മാർച്ച്‌ 29), റംസാൻ ( ഏപ്രിൽ 10), മെയ്‌ ദിനം (മെയ്‌ ഒന്ന്‌), ബക്രീദ്‌ (ജൂൺ 17), മുഹറം (ജൂലൈ 16), കർക്കടക വാവ്‌ (ആഗസ്‌ത്‌ മൂന്ന്‌), സ്വാതന്ത്ര്യ ദിനം (ആഗസ്‌ത്‌ 15), ശ്രീനാരായണ ഗുരു ജയന്തി (ആഗസ്‌ത്‌ 20), ശ്രീകൃഷ്‌ണ ജയന്തി (ആഗസ്‌ത്‌ 26), അയ്യൻകാളി ജയന്തി (ആഗസ്‌ത്‌ 28), മൂന്നാം ഓണം/നബി ദിനം (സെപ്‌തംബർ 16), നാലാം ഓണം (സെപ്‌തംബർ 17), ശ്രീനാരായണ ഗുരു സമാധി (സെപ്‌തംബർ 21), ഗാന്ധി ജയന്തി (ഒക്ടോബർ രണ്ട്‌), ദീപാവലി (ഒക്ടോബർ 31), ക്രിസ്‌മസ്‌ (ഡിസംബർ 25). ഇതിനു പുറമെ എല്ലാ ഞായറും രണ്ടാം ശനിയും പൊതു അവധി ദിനങ്ങളാണ്‌.

റംസാൻ, ബക്രീദ്‌, മുഹറം, നബിദിനം എന്നീ അവധികൾ ചന്ദ്രനെ കാണുന്ന ദിവസത്തിനനുസരിച്ച്‌ മാറാം.രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികൾ: ഈസ്‌റ്റർ (മാർച്ച്‌ 31), അംബേദ്‌കർ ജയന്തി/ വിഷു (ഏപ്രിൽ 14), ഒന്നാം ഓണം (സെപ്‌തംബർ 14), തിരുവോണം (സെപ്‌തംബർ 15), മഹാനവമി (ഒക്ടോബർ 12), വിജയദശമി (ഒക്ടോബർ 13).നിയന്ത്രിത അവധി: അയ്യാ വൈകുണ്‌ഠ സ്വാമി ജയന്തി (മാർച്ച്‌ 12), ആവണി അവിട്ടം (ആഗസ്‌ത്‌ 19), വിശ്വകർമ ജയന്തി (സെപ്‌തംബർ 17). നേഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ്‌ ആക്ട്‌ പ്രകാരമുള്ള 
അവധികൾ: റിപ്പബ്ലിക്‌ ദിനം (ജനുവരി 26), ശിവരാത്രി (മാർച്ച്‌ 8), ദുഃഖവെള്ളി (മാർച്ച്‌ 29), ബാങ്കുകളിലെ വാർഷിക കണക്കെടുപ്പ്‌ (ഏപ്രിൽ ഒന്ന്‌), റംസാൻ (ഏപ്രിൽ 10), മെയ്‌ ദിനം (മെയ്‌ ഒന്ന്‌), ബക്രീദ്‌ (ജൂൺ 17), സ്വാതന്ത്ര്യ ദിനം (ആഗസ്‌ത്‌ 15), ശ്രീനാരായണ ഗുരു ജയന്തി ( ആഗസ്‌ത്‌ 20), നബി ദിനം (സെപ്‌തംബർ 16), ശ്രീനാരായണ ഗുരു സമാധി (സെപ്‌തംബർ 21), ഗാന്ധി ജയന്തി (ഒക്ടോബർ രണ്ട്‌), ദീപാവലി (ഒക്ടോബർ 31), ക്രിസ്‌മസ്‌ (ഡിസംബർ 25).

Related posts

ദേവികുളം മുന്‍ എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ കേരള ഹൈക്കോടതി വിധിക്ക് ഭാഗിക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി

Aswathi Kottiyoor

മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor

സ്ഥ​ല​മായി; ഇ​നി ടെ​ൻ​ഡ​ർ

Aswathi Kottiyoor
WordPress Image Lightbox