24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഏഷ്യൻ ഗെയിംസ് ജാവലിനിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവിൽ സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര
Uncategorized

ഏഷ്യൻ ഗെയിംസ് ജാവലിനിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവിൽ സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ജാവലിന്‍ ഫൈനില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജെനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തന്‍റെ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം താണ്ടി നീരജ് സ്വര്‍ണമണിഞ്ഞത്. തന്‍റെ നാലാം ത്രോയില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാറിനാണ് വെള്ളി. 82.68 മീറ്റര്‍ ദൂരം താണ്ടിയ ജപ്പാന്‍റെ ജെന്‍കി ഡീനിനാണ് വെങ്കലം.

2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ നീരജിന്‍റെ ആദ്യ ത്രോ മികച്ചതായിരുന്നെങ്കിലും സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റി ത്രോ എറിയേണ്ടിവന്നു. രണ്ടാം വട്ടവും എറിഞ്ഞ ആദ്യ ത്രോയില്‍ നീരജ് 82.38 മീറ്റര്‍ ദൂരം താണ്ടി മികച്ച തുടക്കമിട്ടു. തന്‍റെ ആദ്യ ത്രോയില്‍ 81.26 മീറ്റര്‍ ദൂരവുമായി കിഷോര്‍ കുമാര്‍ ജെന ആദ്യ റൗണ്ടില്‍ തന്നെ നീരജിന് വെല്ലുവിളി ഉയര്‍ത്തി.തന്‍റെ രണ്ടാം ശ്രമത്തില്‍ നീരജ് 84.49 മീറ്റര്‍ പിന്നിട്ട് കിഷോര്‍ കുമാറിന് മേല്‍ ലീഡുയര്‍ത്തി. കിഷോര്‍ കുമാര്‍ രണ്ടാം ശ്രമത്തില്‍ 79.76 ദൂരം പിന്നിട്ടെങ്കിലും ഒഫീഷ്യല്‍സ് ഫൗള്‍ വിളിച്ചു. എന്നാല്‍ ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ത്രോ അനുവദിച്ചു. മൂന്നാം ശ്രമത്തില്‍ മികച്ച ദൂരം താണ്ടാനാവില്ലെന്ന് ഉറപ്പായപ്പോള്‍ നീരജ് ത്രോ ബോധപൂര്‍വം ഫൗളാക്കി. എന്നാല്‍ തന്‍റെ മൂന്നാം ശ്രമത്തില്‍ 86.77 ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ നീരജിന് മേല്‍ ലീഡെടുത്ത് അമ്പരപ്പിച്ചു

Related posts

‘അച്ചു ഉമ്മന്‍റെ ചെരുപ്പിന്‍റെ വില കേട്ടാൽ ഞെട്ടുമോ?’; സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Aswathi Kottiyoor

അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍; ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11ന്

Aswathi Kottiyoor

ബസ്സിൽ നിന്നും തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റ യുവാവ് മരിച്ചു; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ

Aswathi Kottiyoor
WordPress Image Lightbox