26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമപ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു
Kerala

തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമപ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉദ്ഘാടനം വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. വകുപ്പിന്റെ സാമൂഹ്യ മാധ്യമ ഇടപെടൽ സജീവമാക്കുന്നതിന് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആധുനിക കാലഘട്ടത്തിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് പൊതുസമൂഹത്തിലുളള പങ്ക് വളരെ വലുതാണ്. അതിനെ ഏറ്റവും കാര്യക്ഷമമായി വിനിമയ ഉപാധിയായി മാറ്റിയവരാണ് കേരളീയ സമൂഹമെന്ന് മന്ത്രി പറഞ്ഞു.

വകുപ്പ് നൽകുന്ന വിവിധ സേവനങ്ങൾ, പൊതുജന സംബന്ധമായ അറിയിപ്പുകൾ, സാമൂഹിക ഉന്നമനം ലക്ഷ്യംവച്ച് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, ബോധവത്കരണ പരിപാടികൾ എന്നിവ സമയബന്ധിതമായി ജനസമക്ഷം എത്തിക്കുക എന്നതാണ് സാമൂഹ്യമാധ്യമപ്ലാറ്റ്‌ഫോമുകളുടെ പ്രധാന ലക്ഷ്യം. അതിനോടൊപ്പം തന്നെ വിവിധ വിഷയങ്ങളിൽ പൊതുജന അഭിപ്രായങ്ങളും ആരോഗ്യപരമായ ചർച്ചകളും സാമൂഹ്യമാധ്യമ വേദിയുടെ ഭാഗമാക്കാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ് പ്ലാറ്റ്‌ഫോമുകളിലാണ് അക്കൗണ്ട് ആരംഭിച്ചത്.

അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം, ജോയിന്റ് ഡയറക്ടർ പി എം ഷഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.

Related posts

കെ ഫോൺ: എസ്ആർഐടിക്ക് ലഭിക്കുക 175 കോടി

ന​​ഴ്സു​​മാ​​രു​​ടെ മി​​നി​​മം വേ​​ത​​നം: സ​​ര്‍​ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി

Aswathi Kottiyoor

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox