22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
Uncategorized

വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കവരത്തി കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ.

ജസ്റ്റിസ് എൻ. നഗരേഷ് ആണ് കേസിൽ വിധി പറഞ്ഞത്. എം.പിക്കു പുറമെ നാലുപേർക്കെതിരായ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തു വർഷത്തെ തടവുശിക്ഷയാണ് കേസിൽ കവരത്തി കോടതി വിധിച്ചിരുന്നത്. ഇതേതുടർന്ന് മുഹമ്മദ് ഫൈസലിനു ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യത കൽപിച്ചിരുന്നു. പിന്നീട് ഹൈക്കോടതി വിധി മരവിപ്പിക്കുകയും ലോക്‌സഭാ അംഗത്വം തിരിച്ചുലഭിക്കുകയുമായിരുന്നു.
കവരത്തി സെഷൻസ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാൽ, ഇതു റദ്ദാക്കിയ സുപ്രീംകോടതി ഹരജി വീണ്ടും പരിഗണിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പരാതിക്കാരനെ വധിക്കാൻ ശ്രമിച്ചിരുന്നില്ലെന്നും, കൃത്യമായ മൊഴികൾ പരിശോധിക്കാതെയാണ് വിചാരണാകോടതി ശിക്ഷ വിധിച്ചതെന്നുമാണ് ഫൈസലിന്റെ വാദം.

Related posts

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

Aswathi Kottiyoor

ഗർഭിണി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവിനും ഭര്‍തൃമാതാവിനും തടവും പിഴയും

Aswathi Kottiyoor

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

Aswathi Kottiyoor
WordPress Image Lightbox