29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഗാന്ധി അനുഭവത്തിലൂടെ സെന്റ് ജോൺസ് യു പി സ്കൂൾ ശ്രദ്ധേയമായി.
Uncategorized

ഗാന്ധി അനുഭവത്തിലൂടെ സെന്റ് ജോൺസ് യു പി സ്കൂൾ ശ്രദ്ധേയമായി.

പേരാവൂർ:തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി. സ്കൂളിലെ ഗാന്ധി ജയന്തി ആഘോഷം വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
ഗാന്ധിജിയും അനുയായികളും നടത്തിയ ദണ്ഡിയാത്ര കുട്ടികൾ ഏറെ മനോഹരമായി സ്കൂളിൽ പുനരാവിഷ്കരിച്ചു.
ചർക്കയിൽ നൂൽ നൂൽക്കുന്ന ഗാന്ധിജിയുടെ ദൃശ്യാവിഷ്കാരവും കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ഗാന്ധിജി നടത്തിയ പ്രസംഗത്തിന്റെ അവതരണവും നടന്നു.
സ്കൂളിലെ മുഴുവൻ കുട്ടികളും ഗാന്ധി സൂക്തങ്ങളും ഗാന്ധി ചിത്രങ്ങളുമായാണ് സ്കൂളിലെത്തിയത്. ഇത് സ്കൂളിൽ പ്രദർശിപ്പിച്ചത് ഏറെ ആകർഷകമായി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ജെസ്സി അബ്രഹാം ഉദ്ഘാടനം ചെയ്ത
പരിപാടികൾക്ക് അധ്യാപകരായ നിത ജോസ്, സിസ്റ്റർ ജിൻസി ഇഗ്നേഷ്യസ്, ജാസ്മിൻ, ജെന്നിസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related posts

ആളെക്കൊല്ലി കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുന്നു’; ഏറ്റവും പുതിയ വിവരം ഇങ്ങനെ

Aswathi Kottiyoor

കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിൽ; ഇ പി ജയരാജനെ തള്ളി എം വി ​ഗോവിന്ദൻ

Aswathi Kottiyoor

തിരുവോണ ദിവസവും ജോലി: ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് ഓണസമ്മാനങ്ങള്‍ നല്‍കി മന്ത്രി വീണാ ജോര്‍ജ്…..

Aswathi Kottiyoor
WordPress Image Lightbox