24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെയും വൈനിന്റെയും വില ഇന്ന് മുതൽ കൂടും.
Kerala

സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെയും വൈനിന്റെയും വില ഇന്ന് മുതൽ കൂടും.

സംസ്ഥാനത്ത് വിദേശനിർമിത വിദേശമദ്യത്തിന്റെയും വിദേശനിർമിത വൈനിന്റെയും വില ഇന്ന് മുതൽ കൂടും. മദ്യ കമ്പനികൾ ബവ്‌റിജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായും ഷോപ്പ് മാർജിൻ 20 ശതമാനമായും വർധിക്കും

വിദേശത്തു നിർമിക്കുന്ന മദ്യത്തിനും വൈനിനും ഒരേ നിരക്കിലായിരിക്കും ഇനി മാർജിൻ. നിലവിൽ വിദേശനിർമിത മദ്യത്തിന് വെയർഹൗസ് മാർജിൻ 5 ശതമാനവും വിദേശ വൈനിന് 2.5 ശതമാനവുമാണ്. ഷോപ്പ് മാർജിൻ യഥാക്രമം 3 ശതമാനവും 5 ശതമാനവുമാണ്. രണ്ടിനത്തിലുമായി ഒറ്റയടിക്കു വൻ വർധന വരുന്നതോടെ വില കുത്തനെ ഉയരും.

നിലവിൽ 1800 രൂപ മുതലാണു കേരളത്തിൽ വിദേശനിർമിത മദ്യം ലഭ്യമാകുന്നതെങ്കിൽ ഇനി 2500 രൂപയിൽ താഴെയുള്ള ബ്രാൻഡ് ഉണ്ടാകില്ല.

Related posts

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം ഒക്‌ടോബർ ഏഴ് മുതൽ

Aswathi Kottiyoor

സാമ്പത്തിക രംഗത്തെ ഉയര്‍ച്ചക്കായി രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബഡ്‌ജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമ്മലാ സീതാരാമൻ………….

Aswathi Kottiyoor

തടസങ്ങൾ പരിഹരിച്ച് കൂടുതൽ റേഷൻ കടകൾ പ്രവർത്തനക്ഷമമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox