26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ബന്ധുവീട്ടിൽ വിരുന്നിനെത്തിയ 9 വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു.
Uncategorized

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ 9 വയസുകാരൻ ഒഴുക്കിൽപെട്ട് മരിച്ചു.

മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വക്കാട് സ്വദേശികളായ റഹിം-സൈഫുന്നീസ ദമ്പതികളുടെ മകന്‍ മുസമ്മില്‍ (9) ആണ് മരിച്ചത്.പല്ലാറിലെ ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു കുട്ടി. ഇവരുടെ വീടിന് മുന്നിലൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് മുസമ്മില്‍ കാല്‍ വഴുതി വീണാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെ വെള്ളത്തില്‍ വീണ കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്‌, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ അപകടം ഡ്രൈവറുടെ പിഴവ് !

Aswathi Kottiyoor

ഐസിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു

Aswathi Kottiyoor
WordPress Image Lightbox