ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 14 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13 സ്വര്‍ണം, 16 വെള്ളി, 16 വെങ്കലം ഉള്‍പ്പെടെ 45 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. വ്യക്തിഗത വനിതാ ഗോള്‍ഫില്‍ വെള്ളി നേടിയ അതിഥി അശോക് ആണ് ഇന്ന് ഇന്ത്യയുടെ മെഡല്‍വേട്ട തുടങ്ങിയത്.
ഷൂട്ടിംഗില്‍ ഇന്ത്യയുടെ ട്രാപ്പ് ടീം ഇനത്തില്‍ രാജേശ്വരി കുമാരി, പ്രീതി രാജക്, മനീഷ കീര്‍ എന്നിവരടങ്ങിയ സംഘവും വെള്ളി നേടി. ഷൂട്ടിംഗില്‍ ഹാങ്ചൗവില്‍ ഇന്ത്യ നേടുന്ന ഇരുപതാമത്തെ മെഡലാണിത്. ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ ട്രാപ്പ് ടീം ഇനത്തില്‍ സൊരാവര്‍ സിങ് സന്ധു, കൈനാന്‍ ഡാരിയസ് ചെനായ്, പൃഥ്വിരാജ് ടോണ്ഡൈമാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് ഇന്നത്തെ ആദ്യ സ്വര്‍ണം സമ്മാനിച്ചത്.അതേസമയം വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ ടീം വെള്ളി നേടി. മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
നേരത്തേ വനിതകളുടെ ഗോള്‍ഫില്‍ അതിഥി അശോക് വെള്ളി നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി.
121 സ്വര്‍ണവും 71 വെള്ളിയും 37 വെങ്കഗലവുമടക്കം 229 മെഡലുകള്‍ നേടിയ ആതിഥേയരായ ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണം 33 വെള്ളി 58 വെങ്കലം നേടിയ ദക്ഷണി കൊറിയ രണ്ടാമതാണ്. 29 സ്വര്‍ണം 39 വെള്ളി 40 വെങ്കലവുമായി ജപ്പാന്‍ ആണ് ഇന്ത്യക്ക് മുന്നില്‍ മൂന്നാം സ്ഥാനത്ത്.