24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പരിചയം ഇൻസ്റ്റഗ്രാം വഴി, പ്രണയം നടിച്ച് 17കാരിയോട് ക്രൂരത;
Uncategorized

പരിചയം ഇൻസ്റ്റഗ്രാം വഴി, പ്രണയം നടിച്ച് 17കാരിയോട് ക്രൂരത;

ഇടുക്കി:ഇടുക്കി കൂട്ടാര്‍ സ്വദേശികളായ യുവാക്കളെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായാണ് പരാതി. ഇടുക്കി കൂട്ടാർ സ്വദേശികളായ അല്ലിയാർ മഞ്ജു ഭവനിൽ നിഖിൽ, ചക്കുകളംപടി അടിമാക്കല്‍ ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് നിഖില്‍ പതിനേഴുകാരിയുമായി പരിചയപ്പെട്ടത്.

തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായി. കൂട്ടാറിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ നിഖിലിന് മറ്റൊരു കുട്ടിയുമായി അടുപ്പമുണ്ടെന്ന് പെൺകുട്ടി അറിഞ്ഞു. ഇതോടെ പെൺകുട്ടി പിണങ്ങി. ഈ സമയം ആരോമൽ കുട്ടിയുമായി അടുത്തു. പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകര്‍ത്തി. ഇത് കാണിച്ച് പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസില്‍ പരാതി നൽകുകയായിരുന്നു.

Related posts

ഒമാനിൽ ഒഴുക്കിൽ പെട്ട് മലയാളി മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി

Aswathi Kottiyoor

വീടിന് മുന്നിൽ നിന്ന പഗിനെ കുത്തി, തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് അസഭ്യവർഷം; ഉടൻ പ്രതികളെ പിടികൂടുമെന്ന് പൊലീസ്

Aswathi Kottiyoor

‘ഫോട്ടോ മോര്‍ഫ് ചെയ്ത് വൃത്തികെട്ട രീതിയില്‍ പ്രചാരണം’; ഷാഫിക്കെതിരെ കൂടുതല്‍ പരാതി നല്‍കുമെന്ന് കെകെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox