27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • മാലിന്യമുക്തം നവകേരളം ; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം: 25 ലക്ഷം പേര്‍ പങ്കെടുക്കും
Kerala

മാലിന്യമുക്തം നവകേരളം ; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം: 25 ലക്ഷം പേര്‍ പങ്കെടുക്കും

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തിയോട്‌ അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞത്തിൽ 25 ലക്ഷം പേർ പങ്കെടുക്കും. ഓരോ വാർഡിൽനിന്നും കുറഞ്ഞത് 200 പേർ പങ്കെടുക്കുന്ന യജ്ഞത്തിൽ നഗരങ്ങൾ, ബസ്‌സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവ വൃത്തിയാക്കും. ജനുവരി 30 വരെ നടക്കുന്ന ക്യാമ്പയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്.

സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ ഒന്നിനും മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ രണ്ടുമുതൽ 15 വരെയും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശുചീകരണം നടത്തും. ഒക്ടോബർ രണ്ടുമുതൽ നടക്കുന്ന തീവ്ര ശുചീകരണ പരിപാടിയുടെ കർട്ടൻ റൈസർ എന്ന നിലയിലാണ് ഒക്ടോബർ ഒന്നിന് ഒരു മണിക്കൂർ ശുചീകരണം നടത്തുക. പൊതുജനങ്ങൾ, ജനപ്രതിനിധികൾ, യുവാക്കൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ഭാഗമാകും. ശുചീകരണ പ്രവർത്തനങ്ങളിൽ 23,000 ഇടങ്ങൾ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌ പറഞ്ഞു.

വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്കരണം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഒക്ടോബർ രണ്ടുമുതൽ 10 വരെ നടത്തും. വ്യാപാര–– സ്വകാര്യ സ്ഥാപനങ്ങളിൽ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഒക്ടോബർ 10 മുതൽ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്കരണ രംഗത്തെ വിടവ് വിലയിരുത്തൽ, ചിക്കൻ കട്ടിങ്‌ കേന്ദ്രങ്ങൾ ചിക്കൻ റെൻഡറിങ് ഏജൻസികളുമായി കരാർ വച്ചു എന്ന് ഉറപ്പാക്കൽ, മാലിന്യക്കൂനകളുടെ സമ്പൂർണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കംചെയ്യൽ എന്നിവ ഒക്ടോബറിൽ പൂർത്തിയാക്കും. വിവരങ്ങൾ: swachhatahiseva.

Related posts

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി

Aswathi Kottiyoor

വിദ്യാഭ്യാസ ഗുണനിലവാര സർവേ പൂർത്തിയായി

Aswathi Kottiyoor

ദേശീയപാത വികസനം ; കേരളത്തിന്റെ പദ്ധതിക്ക്‌ അംഗീകാരം , 804.76 കോടിയുടെ അനുമതി

Aswathi Kottiyoor
WordPress Image Lightbox