മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ തൃശൂർ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.