24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മകൾക്ക് വിറയലുണ്ടായി, അത്യാഹിത വിഭാഗത്തിലാണിപ്പോൾ, കാണാൻ നടപടിയുണ്ടാകണം’; രക്തം മാറി നൽകിയ യുവതിയുടെ അമ്മ
Uncategorized

മകൾക്ക് വിറയലുണ്ടായി, അത്യാഹിത വിഭാഗത്തിലാണിപ്പോൾ, കാണാൻ നടപടിയുണ്ടാകണം’; രക്തം മാറി നൽകിയ യുവതിയുടെ അമ്മ

തൃശൂർ: മകൾക്ക് മൂന്നു ദിവസം തുടർച്ചയായി രക്തം കയറ്റിയെന്നും അതിനെ തുടർന്ന് വിറയലുണ്ടായെന്നും രക്തം മാറി നൽകിയ യുവതിയുടെ അമ്മ റുക്കിയ. പൊന്നാനി ആശുപത്രിയിലെ സലീം ഡോക്ടറെയാണ് മകളെ കാണിക്കുന്നത്. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും ഒരു കുപ്പി രക്തം കയറ്റി. വ്യാഴാഴ്ചയും രക്തം കയറ്റാൻ വന്നിരുന്നു. എന്നാൽ ഡോക്ടർ പറഞ്ഞിട്ടില്ലെന്നു ഞങ്ങൾ പറഞ്ഞിരുന്നു. എന്നിട്ടും ഭക്ഷണം കഴിച്ച ശേഷം രക്തം കയറ്റുകയായിരുന്നു. തുടർന്ന് മകൾക്ക് വിറയലുണ്ടായപ്പോൾ നേഴ്സ് വന്ന് പ്രാഥമിക ശുശ്രൂഷ നൽകിയെന്നും അമ്മ റുക്കിയ പറഞ്ഞു.

മകൾക്ക് വിറയലുണ്ടായതിനെ തുടർന്ന് ഡോക്ടർ വന്നു. ബ്ലഡ് കയറ്റാൻ പറഞ്ഞിട്ടില്ലെന്നു ഡോക്ടറും പറഞ്ഞു. നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലാണ് മകളുള്ളത്. ഞങ്ങളെ കാണാൻ അനുവദിച്ചിട്ടില്ല. അതിനുള്ള നടപടി എടുക്കണം. 8 മാസം ഗർഭിണിയാണ് മകളെന്നും റുക്കിയ പറഞ്ഞു.

Related posts

ക്ഷേത്രോത്സവം ഫെബ്രുവരി 12,13,14 തിയ്യതികളിൽ*

Aswathi Kottiyoor

മണിപ്പൂർ കത്തുന്നു, ദയവായി സഹായിക്കൂ’ എന്ന് മേരി കോം; സംസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചു

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox