23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • മഴയ്ക്കൊപ്പം പ്ലാസ്റ്റിക്കും പെയ്യുമോ?; മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ
Uncategorized

മഴയ്ക്കൊപ്പം പ്ലാസ്റ്റിക്കും പെയ്യുമോ?; മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

മണ്ണില്‍ നിന്നും പ്ലാസ്റ്റിക് കണങ്ങള്‍, മഴ മേഘങ്ങളിലേക്കും ചേക്കേറിത്തുടങ്ങി എന്ന് ശാസ്ത്രലോകം. പ്ലാസ്റ്റിക്ക് എന്ന് പറയുമ്പോള്‍ യഥാര്‍ത്ഥ പ്ലാസ്റ്റിക്കാണെന്ന് ധരിക്കരുത്. പ്ലാസ്റ്റിക്കിന്‍റെ ഏറ്റവും കുറഞ്ഞ അളവായ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യമാണ് ശാസ്ത്രജ്ഞര്‍ മഴ മേഘങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. എൻവയോൺമെന്‍റൽ കെമിസ്ട്രി ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ജപ്പാനിലെ ഉയര്‍ന്ന കൊടുമുടികളായ ഫുജി, ഒയാമ പർവ്വതങ്ങളെ മൂടുന്ന മൂടല്‍ മഞ്ഞില്‍ നിന്നും അമേരിക്കയുടെ പടിഞ്ഞാന്‍ ആകാശത്ത് 3,000 മീറ്റർ ഉയരത്തിനും ശേഖരിച്ച വായുവിലുമാണ് നൂതന ഇമേജിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം ജാപ്പനീസ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. പരീക്ഷണങ്ങളില്‍ നിന്നും 7.1 മുതൽ 94.6 മൈക്രോമീറ്റർ വരെ വലിപ്പമുള്ള വായുവിലുള്ള മൈക്രോപ്ലാസ്റ്റിക്‌സിലെ പോളിമറുകളും ഒരു തരം റബ്ബറും കണ്ടെത്തിയതായി പഠനം പറയുന്നു. ഓരോ ലിറ്റർ ക്ലൗഡ് വാട്ടറിലും 6.7 മുതൽ 13.9 വരെ പ്ലാസ്റ്റിക് കഷണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ‘ഹൈഡ്രോഫിലിക്’ (hydrophilic-വെള്ളത്തിൽ ലയിക്കാനുള്ള കഴിവ് ) പോളിമറുകളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക് കണങ്ങൾക്ക് ക്ലൗഡ് കണ്ടൻസേഷൻ വഴി ന്യൂക്ലിയസുകളായി പ്രവർത്തിക്കാൻ കഴിയുമെന്നും അവയ്ക്ക് മേഘങ്ങളുടെ രൂപീകരണത്തെയും ഗുണങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നും പഠനം പറയുന്നു. ഇത് കാലാവസ്ഥാ രീതികളെയും മഴയെയും സ്വാധീനിക്കും. മഴയുടെ പാറ്റേണുകളിൽ വ്യതിയാനങ്ങൾ വരുത്തിയേക്കാം, അത് ആവാസവ്യവസ്ഥയ്ക്കും കൃഷിക്കും ജലസ്രോതസ്സുകൾക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ദ്രുതഗതിയിലുള്ള മേഘ രൂപീകരണത്തിലും കാലാവസ്ഥാ സംവിധാനങ്ങളിലും ഇത്തരം പ്ലാസ്റ്റിക്ക് കണികകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും പഠനം പറയുന്നു. മൈക്രോപ്ലാസ്റ്റിക്‌സ് മഴയിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് മണ്ണിനെയും ജലാശയങ്ങളെയും മലിനമാക്കാൻ കഴിയും. ഇവ ഇത്തരത്തില്‍ മനുഷ്യരിലും മൃഗങ്ങളിലും ജലജീവികളിലും എത്തിച്ചേരും ഇത് ഗുരുതരമായ മറ്റ് പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കും.

Related posts

11 വയസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

Aswathi Kottiyoor

20+20=20! എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും അധ്യാപകന്‍റെ കണക്ക് തെറ്റി; ബാലാവകാശ കമ്മീഷന് പരാതി

Aswathi Kottiyoor

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മദ്യത്തിന്റെ ഗന്ധം, നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ കോടതി

Aswathi Kottiyoor
WordPress Image Lightbox