24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘കർഷകർക്കു കൃഷി ഒരു ജീവന്മരണ പോരാട്ടം; അതിജീവനം നിയമവിരുദ്ധമാകരുത്’
Uncategorized

‘കർഷകർക്കു കൃഷി ഒരു ജീവന്മരണ പോരാട്ടം; അതിജീവനം നിയമവിരുദ്ധമാകരുത്’

വന്യമൃഗങ്ങളെ തടയാനുള്ള വൈദ്യുതിക്കെണി വീണ്ടും മനുഷ്യജീവനെടുത്തു. മനുഷ്യജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കു കർഷകന്റെ അതിജീവന പരിശ്രമങ്ങൾ മാറുന്നുണ്ടോ എന്നു പരിശോധിക്കണം. ജില്ലയിൽ മാത്രം വലിയ ഇടവേളകൾ ഇല്ലാതെ സംഭവിക്കുന്ന മൂന്നാമത്തെ സംഭവമാണു കൊടുമ്പ് കരിങ്കരപ്പുള്ളിയിലേത്.
അതേസമയം, കർഷകർക്കു കൃഷി ഒരു ജീവന്മരണ പോരാട്ടമായി മാറുകയാണ്. വന്യമൃഗശല്യവും അതുമൂലമുള്ള വിളനാശവും രൂക്ഷമാണ്. കൃഷിയിടത്തിലേക്കു കൂട്ടമായി കാട്ടുപന്നികളെത്തുമ്പോൾ അവയെ പ്രതിരോധിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ചുരുക്കം ചില സാഹചര്യങ്ങളിൽ നിയമവിരുദ്ധമാകുന്നു. വന്യമൃഗ പ്രതിരോധത്തിനു നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കരുതെന്നു കർഷക സംഘടനകൾ നിരന്തരം കൃഷിക്കാർക്കിടയിൽ ബോധവൽകരണം നടത്തുന്നുണ്ട്.

കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം പഞ്ചായത്തു പ്രസിഡന്റുമാർക്കു നൽകിയ തീരുമാനം വന്നിട്ടും മാറ്റമൊന്നുമില്ല. ഉപദ്രവകാരികളായ കാട്ടുപന്നികളെ ഉപാധിരഹിതമായ രീതിയിൽ കൊല്ലാനുള്ള അനുവാദം കർഷകർക്കു ലഭിക്കുന്നില്ല. ലൈസൻസ് ഉള്ള തോക്ക് കൈവശമുള്ളവർക്കാണു വെടിവയ്ക്കാൻ അനുവാദമുള്ളത്. എന്നാൽ, കർഷകർ തോക്ക് ലൈസൻസിന് അപേക്ഷിച്ചാൽ കിട്ടില്ല. വനംവകുപ്പും കൃഷിവകുപ്പും കർഷകരെ കയ്യൊഴിഞ്ഞ മട്ടാണ്. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പരാതികൾ ദിനംപ്രതി വർധിക്കുമ്പോഴും ഉത്തരവാദപ്പെട്ട വകുപ്പുകൾ നിശ്ശബ്ദരായി ഇരിക്കുന്നത് ഏതു കഠിനമാർഗങ്ങളും സ്വീകരിക്കാൻ കർഷകരെ നിർബന്ധിതരാക്കുന്നു.

കൃഷിയെയും കർഷകനെയും സംരക്ഷിക്കുന്ന നിയമങ്ങൾ ദുർബലമാകുന്നതും വന്യമൃഗ സംരക്ഷണ നിയമങ്ങൾ സർവശക്തിയോടും കൂടി നടപ്പാക്കുന്നതും കർഷകർ നേരിടുന്ന വെല്ലുവിളികളാണ്. കൃഷിസ്ഥലത്തെ അവസാനത്തെ മരണമാകട്ടെ പാലക്കാട്ടെ യുവാക്കളുടെ ദാരുണാന്ത്യം.

Related posts

ആലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Aswathi Kottiyoor

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം; വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട്

Aswathi Kottiyoor

20 വയസുകാരിയെ അച്ഛന്‍ കഴുത്തറുത്ത് കൊന്നു; ‘കുടുംബത്തിന്റെ സല്‍പ്പേര് കളഞ്ഞെന്ന്’ പൊലീസിനോട് അച്ഛന്‍

Aswathi Kottiyoor
WordPress Image Lightbox