23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം
Uncategorized

വിവസ്ത്രയാക്കി മർദിക്കും, സ്വന്തം രക്തം കുടിപ്പിക്കും: സൈനികന്റെ വീട്ടിൽ 16കാരിക്ക് ക്രൂരപീഡനം

ഗുവാഹട്ടി∙ പ്രായപൂർത്തിയാകാത്ത വീട്ടുസഹായിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. പല്ലുകൾ പൊട്ടിയ നിലയിലാണ്. മൂക്കിനും പരുക്കുണ്ട്. നാവിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുള്ളതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. മിക്കസമയത്തും വസ്ത്രം ധരിക്കാതെയാണ് അവൾ ആ വീട്ടിലുണ്ടായിരുന്നതെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

ആറുമാസമായി പെൺകുട്ടി ദമ്പതികൾക്കൊപ്പമുണ്ട്. ഭക്ഷണം ചോദിക്കുമ്പോൾ മാലിന്യകുട്ടയിൽ നിന്ന് കഴിക്കാനാണ് ദമ്പതികൾ ആവശ്യപ്പെട്ടിരുന്നത്. വിവസ്ത്രയാക്കി ശരീരത്തിൽ നിന്ന് രക്തം വരുന്നതു വരെ മർദിക്കുമായിരുന്നു എന്ന് പെൺകുട്ടി മൊഴിനൽകി. മാത്രമല്ല, സ്വന്തം ചോര കുടിപ്പിക്കാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു.

Related posts

കത്തിയ കോച്ചും ബിപിസിഎൽ സംഭരണിയും തമ്മിൽ 100 മീറ്റർ മാത്രം അകലം; വിവരങ്ങൾ തേടി എൻഐഎ

Aswathi Kottiyoor

പത്താംതരം തുല്യത പരീക്ഷ സപ്തംബർ 11ന് തുടങ്ങും. ജില്ലയില്‍ 869 പേര്‍ പരീക്ഷ എഴുതും

Aswathi Kottiyoor

മണിക്കൂറുകൾക്കിടെ കേരളത്തിൽ മുങ്ങി മരിച്ചത് 6 കുട്ടികൾ; കായംകുളത്തിനും തൃശൂരിനും പിന്നാലെ മലപ്പുറത്തും കണ്ണീർ

Aswathi Kottiyoor
WordPress Image Lightbox