ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് ഗ്രീഷ്‌മ പുറത്തിറങ്ങിയത്. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഗ്രീഷ്മ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്ന് പ്രതികരിച്ചു. ഷാരോൺ വധക്കേസിൽ ഉപാധികളോടെയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.