22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സാങ്കേതികത്തകരാര്‍: കരിപ്പൂരില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം കണ്ണൂരിലിറക്കി
Kerala

സാങ്കേതികത്തകരാര്‍: കരിപ്പൂരില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം കണ്ണൂരിലിറക്കി

കരിപ്പൂരില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതികത്തകരാര്‍മൂലം കണ്ണൂര്‍ വിമാനത്താവളത്തിലിറക്കി. ബുധന്‍ രാവിലെ 9.52ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് കത 345 ദുബായ് വിമാനമാണ് 11.05ന് അടിയന്തരമായി കണ്ണൂരിലിറക്കിയത്. എയര്‍ ക്രാഫ്റ്റിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയില്‍ തീപിടിത്ത മുന്നറിയിപ്പ് അലാറം മുഴങ്ങിയതിനെത്തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ്. 167 മുതിര്‍ന്നവരും രണ്ടു കുട്ടികളും ഉള്‍പ്പെടെ 169 യാത്രക്കാരും ഏഴു ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 11.35ന് മുഴുവന്‍ യാത്രക്കാരെയും വിമാനത്തില്‍നിന്ന് സുരക്ഷിതമായി പുറത്തിറക്കി.

ആദ്യമായാണ് കണ്ണൂരില്‍ ഒരു വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ് നടക്കുന്നത്. വിമാനത്താവളം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് 10.28നാണ് അപകടസന്ദേശം ലഭിച്ചത്. തുടര്‍ന്ന്, അടിയന്തര ലാന്‍ഡിങ്ങിന് ആവിശ്യമായ ഫുള്‍ സ്‌കെയില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് മുന്നൊരുക്കങ്ങളും നടത്തി. വിമാനത്താവളം അഗ്‌നിരക്ഷാസേന, സംസ്ഥാന അഗ്‌നിരക്ഷാ സേന, സിഐഎസ്എഫ്, മെഡിക്കല്‍ ടീം, എടിസി പൊലീസ് തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമായിരുന്നു.

അലാറം മുഴങ്ങിയ ഉടന്‍ ക്യാപ്റ്റന്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചിരുന്നതായും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും അറിയിച്ചിരുന്നു. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയ പരിശോധിച്ച്, അസ്വാഭാവികമായി മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ 11.59ന് വിമാനത്താവളത്തില്‍ പ്രഖ്യാപിച്ച അടിയന്തര സാഹചര്യം പിന്‍വലിച്ചു. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാന്‍ കണ്ണൂര്‍ വിമാനത്താവളം സജ്ജമാണെന്ന് തെളിയിക്കുന്നതായി ഈ സംഭവം.
ഒശഴവഹശഴവെേ : വിമാനത്തിലുണ്ടായിരുന്ന 169 യാത്രക്കാരും 7 ജോലിക്കാരും സുരക്ഷിതര്‍

Related posts

രാത്രി ബ​സ് നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: വ്യാഴാഴ്ച മുതല്‍ പുതിയ ഇളവുകള്‍

Aswathi Kottiyoor

വിതരണത്തിന്‌ 1 കോടി ഫലവൃക്ഷത്തൈ ; വിതരണോദ്ഘാടനം ഇന്ന്‌ ഗവർണർ നിർവഹിക്കും…………

Aswathi Kottiyoor
WordPress Image Lightbox