24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • മാഹി സെൻറ് തെരേസാ തീർഥാടന കേന്ദ്രം: തിരുനാൾ ചടങ്ങുകൾക്ക് അഞ്ചിന് കൊടിയേറ്റം
Kerala

മാഹി സെൻറ് തെരേസാ തീർഥാടന കേന്ദ്രം: തിരുനാൾ ചടങ്ങുകൾക്ക് അഞ്ചിന് കൊടിയേറ്റം

മാഹി സെന്റ് തെരേസാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷ ചടങ്ങുകൾക്ക് ഒക്ടോബർ അഞ്ചിന് കൊടിയേറുമെന്ന് ഇടവക വികാരി ഫാ.വിൻസെൻറ് പുളിക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11.30 ന് ഇടവക വികാരി കൊടിയുയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാവും. തുടർന്ന് അൾത്താരയിൽ സൂക്ഷിച്ച അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വിശ്വാസികൾക്ക് പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ഇടവക വികാരി പ്രതിഷ്ഠിക്കും .18 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷം 22 നാണ് സമാപിക്കുക. ആഘോഷ ദിവസങ്ങളിൽ തിരുസ്വരൂപത്തിൽ തീർഥാടകർക്ക് പൂമാലകൾ അർപ്പിക്കുവാനും സന്നിധിയിൽ മെഴുകുതിരി തെളിയിക്കാനും അവസരമുണ്ടാകും ഈ വർഷത്തെ തിരുനാൾ ആഘോഷത്തിനിടെ മാഹിയിൽ ക്രിസ്തീയ വിശ്വാസ സമൂഹം ഉടലെടുത്തത്തി​െൻറ മൂന്നൂറാം വാർഷികവും ആചരിക്കപ്പെടുമെന്ന് ഇടവക വികാരി അറിയിച്ചു

1723 ൽ ആരംഭിച്ച ദേവാലയത്തി​െൻറ 300 വർഷങ്ങൾ 2023 ൽ പിന്നിടുകയാണ്. തിരുനാൾ ആഘോഷത്തിൽ ദിനേന ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും. ഫ്രഞ്ച് ഭാഷയിലും സീറോ മലബാർ റീത്തിലും ദിവ്യബലി നടക്കും. കൊടിയേറ്റ ദിവസം വൈകുന്നേരം ആറിന് മോൺ. ജെൻസൺ പുത്തൻ വീട്ടിലി​െൻറ കാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും നടക്കും. ആറിന് വൈകീട്ട് ആറിന് ഫാ.ജെറാൾഡ് ജോസഫിൻ്റെയും ഏഴിന് ഫാ.സജീവ് വർഗ്ഗീസിൻ്റെയും കാർമ്മികത്വത്തിൽ ദിവ്യബലി നടക്കും.

എട്ടിന് അഞ്ച് ദിവ്യബലികൾ അർപ്പിക്കും വൈകീട്ട് ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ.മാർട്ടിൻ രായ്യപ്പൻ കാർമികത്വം വഹിക്കും. രാവിലെ ഒമ്പതിന് ഫാ.ലോറൻസ് കുലാസ് ഫ്രഞ്ച് ഭാഷയിൽ ദിവ്യബലി അർപ്പിക്കും. ഒമ്പതിന് ഫാ. അലോഷ്യസ് കുളങ്ങര കാർമ്മികത്വം വഹിക്കും. 10 ന് ബംഗളൂരു അതിരൂപതാ മെത്രാൻ ഡോ.പീറ്റർ മച്ചാദോയുടെ കാർമ്മികത്വത്തിൽ ദിവ്യബലി ഇംഗ്ലീഷ് ഭാഷയിലായിരിക്കും.11 ന് ഫാ.വില്യം രാജനും 12 ന് റവ.ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിലും കാർമ്മികത്വം വഹിക്കും.13 ന് മോൺ.ക്ലാരൻസ് പാലിയത്ത് ദിവ്യബലി അർപ്പിക്കും. പ്രധാന ദിവസങ്ങളായ 14, 15 നും തിരുനാൾ ജാഗരവും തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും നടക്കും.14 ന് തിരുനാൾ ജാഗര ദിനത്തിൽ രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം ഉണ്ടായിരിക്കും. അന്ന് വൈകിട്ട് അഞ്ചിന് സുൽത്താൻ പേട്ട് രൂപതാ മെത്രാൻ ഡോ.ആൻറണി സാമി പീറ്റർ അബിറി​െൻറ കാർമികത്വത്തിൽ തമിഴ് ഭാഷയിൽ ദിവ്യബലി അർപ്പിക്കും.15ന് തിരുനാൾ ദിനത്തിൽ പുലർച്ചെ ഒരു മണി മുതൽ ആറ് വരെ ശയന പ്രദക്ഷിണവും രാവിലെ 10.30 ന് കോഴിക്കോട് രൂപത മെത്രാൻ ഡോ.വർഗ്ഗീസ് ചക്കാലക്കലി​െൻറ കാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിക്ക് പാരീഷ് പാസ്റ്ററൽ കൗൺസിൽ നേതൃത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം നടക്കും

16ന് ദിവ്യബലി അർപ്പിക്കുന്നത് താമരശ്ശേരി രൂപതാ മെത്രാൻ ഡോ. റെമിജിയൂസ് ഇഞ്ചാനിയലും തുടർ ദിവസങ്ങളിൽ ഫാ.മാത്യു തൈക്കൽ, ഫാ.പോൾ ആൻഡ്രൂസ്, ഫാ.അലക്സ് കളരിക്കൽ, ഫാ.സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ , ഫാ.ബെന്നി മണപ്പാട്ട്, ഫാ.പോൾ പേഴ്സി ഡിസിൽവ എന്നിവരും കാർമ്മികത്വം വഹിക്കും. 22 ന് ഉച്ച കഴിഞ്ഞ് മൂന്നോടെ പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാവും. സഹവികാരി ഫാ.ഡിലുറാഫേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, ഇ.എക്സ്.അഗസ്റ്റിൻ, സ്റ്റാൻലി ഡിസിൽവ, ജോസ് പുളിക്കൽ, ജോസ് ബേസിൽ ഡിക്രൂസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

Related posts

അമേരിക്കയിൽ ഗർഭച്ഛിദ്രം ഇനി അവകാശമല്ല

Aswathi Kottiyoor

പണിമുടക്കി ഇ-വാഹനങ്ങൾ പരിശോധന പാതിവഴിയിൽ

Aswathi Kottiyoor

ബ്രഹ്‌മപുരം തീപിടിത്തം: ചൊവ്വമുതല്‍ ആരോഗ്യ സര്‍വേ

Aswathi Kottiyoor
WordPress Image Lightbox