22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മകളുടെ വിവാഹത്തിനായി18 ലക്ഷം രൂപ ലോക്കറില്‍ സൂക്ഷിച്ചു; ഒരു വർഷം കഴിഞ്ഞ് ലോക്കർ തുറന്നപ്പോൾ പണം ചിതലരിച്ചു
Uncategorized

മകളുടെ വിവാഹത്തിനായി18 ലക്ഷം രൂപ ലോക്കറില്‍ സൂക്ഷിച്ചു; ഒരു വർഷം കഴിഞ്ഞ് ലോക്കർ തുറന്നപ്പോൾ പണം ചിതലരിച്ചു

മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം രൂപയില്‍ പകുതിയും നഷ്ടമായി. യുപി സ്വദേശിനി ഒന്നര വര്‍ഷം മുന്‍പ് ലോക്കറില്‍ വെച്ച പണത്തില്‍ പകുതിയും ചിതലരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. 2022 ഒക്ടോബറിൽ അൽക പഥക് എന്ന സ്ത്രീ മകളുടെ വിവാഹത്തിനായി നീക്കിവെച്ച പണവും ചില ആഭരണങ്ങളും ബാങ്ക് ലോക്കറിൽ കൊണ്ടുപോയിവെച്ചത്. കെവൈസി വെരിഫിക്കേഷന്‍റെ ഭാഗമായി അൽക്കയെ ബാങ്ക് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ലോക്കർ തുറന്ന് നോക്കിയപ്പോളാണ് പണം ചിതലരിച്ചതായി കണ്ടത്. അൽക്ക ഉടൻ തന്നെ സംഭവം ബാങ്കിന്റെ ബ്രാഞ്ച് മാനേജരെ അറിയിച്ചു. ബ്രാഞ്ച് മാനേജർ സംഭവം അധികൃതരെ അറിയിച്ചു.ലോക്കറില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളെ കുറിച്ച് അറിയാതെ, ആഭരണങ്ങൾക്കൊപ്പം തന്നെയാണ് അല്‍ക്ക 18 ലക്ഷം രൂപയും നിക്ഷേപിച്ചത്. ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് അല്‍ക്ക പറഞ്ഞു.
ചെറിയ ബിസിനസും ട്യൂഷന്‍ ക്ലാസും നടത്തി സ്വരുക്കൂട്ടിയ പണമായിരുന്നു ഇത്. പണം കയ്യിലിരുന്ന് ചെലവായി പോകാതിരിക്കാനും മോഷ്ടിക്കപ്പെടാതിരിക്കാനുമാണ് ആഭരണങ്ങള്‍ക്കൊപ്പം ലോക്കറില്‍ കൊണ്ടുപോയി വെച്ചത്. എത്രത്തോളം പണമാണ് നഷ്ടമായതെന്ന് അന്വേഷണം നടക്കുകയാണ്.

Related posts

ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ ഇടാന്‍ വിസമ്മതിച്ചു; മലപ്പുറത്ത് പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം

Aswathi Kottiyoor

അന്തരിച്ച കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പി. രവിയച്ചന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക്

Aswathi Kottiyoor

എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും’ മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

Aswathi Kottiyoor
WordPress Image Lightbox