24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തിരുവനന്തപുരത്തുനിന്ന് ഒക്‌ടോബർ 1 മുതൽ ഒമാൻ എയർ
Kerala

തിരുവനന്തപുരത്തുനിന്ന് ഒക്‌ടോബർ 1 മുതൽ ഒമാൻ എയർ

ഒമാൻ എയർ ഒക്‌ടോബർ ഒന്നുമുതൽ തിരുവനന്തപുരത്തുനിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഞായർ, ബുധൻ ദിവസങ്ങളിൽ രാവിലെ 7.45-ന് എത്തി 8.45-ന് പുറപ്പെടും. വ്യാഴം പകൽ 1.55ന് എത്തി വൈകിട്ട് 4.10ന് പുറപ്പെടും. ശനി പകൽ 2.30ന് എത്തി 3.30ന് പുറപ്പെടും.

162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ്‌ 737 വിമാനങ്ങളാണ് സർവീസ് നടത്തുക. തിരുവനന്തപുരം––മസ്‌കത്ത്‌ സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ.

Related posts

തളിപ്പറമ്പ് മാർക്കറ്റിലെ കടയിൽ വൻ തീപിടുത്തം

Aswathi Kottiyoor

ഭീകരതയെ രാഷ്ട്രീയ ആയുധമാക്കരുത്; യുഎന്നിൽ മോദി .

Aswathi Kottiyoor

ഉപേക്ഷിച്ച പോളിയോൾസ് പ്ലാന്റിന്‌ ചെലവഴിച്ചത്‌ 425 കോടി ; കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ

Aswathi Kottiyoor
WordPress Image Lightbox