20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • കുട്ടികൾ വീണ്ടും അക്ഷരമുറ്റത്ത്‌ ; ഉണർന്ന്‌ പ്രവർത്തിച്ച്‌ സർക്കാർ , നിപാ ഭീതിയകന്ന്‌ കോഴിക്കോട്‌
Kerala

കുട്ടികൾ വീണ്ടും അക്ഷരമുറ്റത്ത്‌ ; ഉണർന്ന്‌ പ്രവർത്തിച്ച്‌ സർക്കാർ , നിപാ ഭീതിയകന്ന്‌ കോഴിക്കോട്‌

നിപാ ഭീതിയകന്ന്‌ കോഴിക്കോട്‌ ജില്ലയിലെ വിദ്യാർഥികൾ വീണ്ടും അക്ഷരമുറ്റത്ത്‌. ഒരാഴ്‌ചയിലെ ഓൺലൈൻ പഠനശേഷമാണ്‌ നിയന്ത്രണമേഖല ഒഴികെയുള്ള സ്‌ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്‌ച തുറന്നത്‌. സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ കരുത്തും സർക്കാരിന്റെ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളുമാണ്‌ അതിവേഗം അധ്യയനത്തിലേക്ക്‌ മടങ്ങാൻ വഴിയൊരുക്കിയത്‌.

കഴിഞ്ഞ 11നാണ്‌ ജില്ലയിൽ നിപാ രോഗബാധയുടെ സംശയമുയർന്നത്‌. മരിച്ച രണ്ടുപേർക്കും മരിച്ച ഒരാളുടെ ബന്ധുക്കൾക്കുമായിരുന്നു രോഗം സംശയിച്ചത്‌. തുടക്കത്തിൽ തന്നെ ആരോഗ്യ സംവിധാനം ഉണർന്നുപ്രവർത്തിച്ചതാണ്‌ നിപാ സംശയമുയരാൻ ഇടയാക്കിയത്‌. ഇവരുടെ സാമ്പിൾ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിപാ പരിശോധനക്ക്‌ അയയ്‌ക്കാൻ മന്ത്രി വീണാ ജോർജ്‌ നിർദേശിച്ചു. ഒപ്പം നിപാ മുന്നിൽക്കണ്ടുള്ള പ്രതിരോധ നടപടിക്കും തുടക്കം കുറിച്ചു. 12ന്‌ രാത്രി രോഗബാധ സ്ഥിരീകരിക്കുമ്പോഴേക്കും ജില്ല ആരോഗ്യ ജാഗ്രതയിലായിക്കഴിഞ്ഞിരുന്നു.

സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനമാകെ കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. ആരോഗ്യ പ്രവർത്തകർക്ക്‌ കരുത്തുപകർന്ന്‌ മന്ത്രി വീണാ ജോർജ്‌ ജില്ലയിൽ ക്യാമ്പ്‌ചെയ്‌തു. പരിശോധന എളുപ്പമാക്കാൻ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ്‌ സേവനം കോഴിക്കോട്ട്‌ ഉറപ്പാക്കി. മെഡിക്കൽ കോളേജിനെയും സ്വകാര്യ ആശുപത്രികളെയും ഒരു ചരടിൽ കോർത്തുള്ള ചികിത്സാക്രമീകരണം ഒരുക്കി. വെന്റിലേറ്ററിൽ കഴിഞ്ഞ ഒമ്പതുവയസ്സുകാരനെ സാധാരണ ജീവിതത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാനായതും നേട്ടമായി.

മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണസംവിധാനം തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന്‌ ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ രൂപംനൽകി. രോഗബാധ സ്ഥിരീകരിക്കപ്പെട്ട മേഖലകളിൽ നിയന്ത്രണം പ്രഖ്യാപിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക്‌ സന്നദ്ധ സംഘടകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷണവും മരുന്നും ഉറപ്പാക്കി. പൊലീസ്‌ സഹായത്തോടെ കുറ്റമറ്റ സമ്പർക്ക പട്ടികയും തയ്യാറാക്കി. കുട്ടികൾക്ക്‌ അധ്യയനം നഷ്ടപ്പെടാതിരിക്കാൻ മന്ത്രി മുഹമ്മദ്‌ റിയാസും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചർച്ചചെയ്‌താണ്‌ ഓൺലൈൻ സംവിധാനമൊരുക്കാൻ തീരുമാനിച്ചത്‌.

Related posts

അഞ്ച് രോഗങ്ങൾക്ക് ഇന്ത്യയിൽ ജാഗ്രത നിർദേശം

Aswathi Kottiyoor

യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​യ പു​രു​ഷ​ന്മാ​ർ വേ​ണ​മെ​ന്ന് താ​ലി​ബാ​ൻ

Aswathi Kottiyoor

മ​ധു വ​ധ​ക്കേ​സ്; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​സ്താ​രം പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor
WordPress Image Lightbox