24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം
Uncategorized

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായായി. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും ലഭിച്ചിരുന്നു.പ്യാസ, കാഗാസ് കെ ഫൂല്‍, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔര്‍ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ റഹ്‌മാന്‍ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്.

Related posts

ജൂലൈ 4 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴ; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

Aswathi Kottiyoor

ലോക്സഭ തിരഞ്ഞെടുപ്പ് ; സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷ ക്രമീകരണങ്ങളും തയാറെടുപ്പുകളും വിലയിരുത്തി

Aswathi Kottiyoor

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം; ഫോമുകൾ ഇ-ഫയലിംഗിന് ലഭ്യമാണ്

Aswathi Kottiyoor
WordPress Image Lightbox