22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡിജിറ്റൽ റീസർവേ: ഭൂവുടമകളുടെ ആധാർ വിവരങ്ങളും ശേഖരിക്കും
Kerala

ഡിജിറ്റൽ റീസർവേ: ഭൂവുടമകളുടെ ആധാർ വിവരങ്ങളും ശേഖരിക്കും

സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഭൂമിയുടെ ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഭൂവുടമകളുടെ ആധാർ വിവരങ്ങളും ശേഖരിക്കും. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഒരു ഭൂവുടമയ്ക്ക്  വിവിധ വില്ലേജുകളിൽ ഭൂമിയുണ്ടെങ്കിൽ അതെല്ലാം ഒറ്റ ഭൂപടമായി കാണാൻ സാധിക്കുന്ന തരത്തിലുള്ള ലാൻഡ് പാഴ്സൽ മാപ്പ് സാങ്കേതികവിദ്യയ്ക്ക് ഇത് ഉപകരിക്കും. കാർഷിക മേഖലയിൽ ഉൾപ്പെടെ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കും മറ്റും ഭൂമി വിവരങ്ങൾ പരിശോധിച്ച് വ്യക്തത വരുത്താനും ഇതു സഹായകമാകും. ഇക്കാര്യങ്ങൾ വ്യക്തമാക്കി സർവേ ഡയറക്ടർ നൽകിയ ശുപാർശ റവന്യു വകുപ്പ് അംഗീകരിക്കുകയായിരുന്നു. ഇതിനായി കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന്റെ അനുമതി നേടാനുള്ള തുടർപ്രവർത്തനങ്ങൾക്ക് ഡയറക്ടറെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് ഒരു കോടിയിലേറെ ഭൂവുടമകൾ ഉണ്ടെന്നാണ് ഏകദേശ കണക്കെങ്കിലും ഇതുവരെ നാൽപതിനായിരത്തോളം ഭൂവുടമകളാണ് ആധാറും ഭൂമിവിവരങ്ങളും സ്വമേധയാ ബന്ധിപ്പിക്കാൻ തയാറായത്.

Related posts

തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു

Aswathi Kottiyoor

2 മധ്യദൂര മിസൈലുകൾ കൂടി പരീക്ഷിച്ച് ഇന്ത്യ.

Aswathi Kottiyoor

ജോസ്കുട്ടി പനയ്ക്കലിന് ഹ്യുമൻ റൈറ്റ്സ് ഫൊട്ടോഗ്രഫർ പുരസ്കാരം.

Aswathi Kottiyoor
WordPress Image Lightbox