24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി
Iritty

ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

ഇരിട്ടി : ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ആൾ കേരളാ കെമിസ്റ്റ് ആൻറ് ഡ്രഗിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് പരിധിയിലെ മെഡിക്കൽ ഷോപ്പുകളിലെ ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ഇരിട്ടി വ്യാപാരഭവൻ ഹോളിൽ നടന്ന ബോധവൽക്കരണ ക്‌ളാസിൽ അസി. ഡ്രഗ്ഗ്സ് കൺട്രോളർ കെ.വി. സുധീഷ്, ഇന്റലിജൻസ് ബ്യുറോ ഇൻസ്‌പെക്ടർ ഡോ. ഫൈസൽ, ഡ്രഗ്സ് ഇൻസ്‌പെക്ടർ സോണിയാ കൃഷ്ണ എന്നിവർ ക്‌ളാസ് നയിച്ചു. എ കെ സി ഡി എ ജില്ലാ പ്രസിഡന്റ് ബി. സുധീർ, ജില്ലാ സിക്രട്ടറി ബഷീർ പള്ളിയത്ത്, ഭാരവാഹികളായ എം. പ്രതാപൻ, ടി.വി. മോഹൻരാജ്, കെ. ബബിൻ, കെ. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

Related posts

എല്ലാരംഗത്തും സ്വയം പര്യാപ്തതയും ഭക്ഷ്യ സുരക്ഷയും ഉറപ്പുവരുത്തി ആറളം ഗ്രാമ പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor

കോക്കനട്ട് പോയിന്റ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

ആറളം ഉപതിരഞ്ഞെടുപ്പ് – വീർപ്പാട് കോളനിയിലെ രണ്ടുപേരെ തട്ടിക്കൊണ്ടു പോയതായി പരാതി – ഒരാൾ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox