കണിച്ചാർ:സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ കരുണാലയത്തിൽ കരുണാകരന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.തിങ്കളാഴ്ച പുലർച്ചെ രണ്ടേ കാലോടെ ആയിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിൽ കൂടി വാക്കത്തി കയറ്റി പൂട്ടുപൊളിക്കാൻ ആയിരുന്നു ശ്രമം. പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ഉണർന്ന വീട്ടുടമ ഒച്ച ഉയർത്തിയതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.കരുണാകരനും ഭാര്യയും മാത്രമേ ആ സമയം വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കേളകം പോലീസിൽ പരാതി നൽകി, പോലീസ് വന്ന് പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല. മോഷ്ടാവ് ഉപേക്ഷിച്ചു പോയ കത്തി പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.