പേരാവൂർ: ചെവിടിക്കുന്നിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി കണ്ണൂർ ധർമശാലയിലെ സിദ്ദാർത്ഥിനാണ്(30) പരിക്കേറ്റത്. സിദ്ദാർത്ഥിനെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ഇന്ന് രാവിലെ 8.20 ഓടെയാണ് സംഭവം.