27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ദീർഘകാല വൈദ്യുതി കരാറുകൾ: അംഗീകാരം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടേക്കും
Kerala

ദീർഘകാല വൈദ്യുതി കരാറുകൾ: അംഗീകാരം പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടേക്കും

വൈദ്യുതി റെഗുലേറ്ററി കമീഷൻ അംഗീകാരം നിഷേധിച്ച ദീർഘകാല കരാറുകൾക്ക്‌ അംഗീകാരം നൽകണമെന്ന്‌ സംസ്ഥാന സർക്കാർ ഉടൻ ആവശ്യപ്പെടും. ഇതുസംബന്ധിച്ച്‌ ചീഫ്‌ സെക്രട്ടറി വി വേണുവിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ഓഫീസിന്‌ കൈമാറി. കരാർ പുനഃസ്ഥാപിക്കാൻ നിയമം അനുവദിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ്‌ സൂചന.

ചൊവ്വാഴ്‌ച മന്ത്രി കെ കൃഷ്‌ണൻകുട്ടി എത്തിയശേഷം ഇത്‌ പരിശോധിച്ച്‌ മന്ത്രിസഭായോഗത്തിന്റെ അംഗീകാരത്തിന്‌ സമർപ്പിക്കും. തുടർന്ന്‌ സർക്കാർ കരാറുകൾക്ക്‌ അംഗീകാരം നൽകാൻ കമീഷനോട്‌ ആവശ്യപ്പെടും. കെഎസ്‌ഇബിയും ഇതേ ആവശ്യവുമായി കമീഷനെ സമീപിക്കും.

യുഡിഎഫ്‌ ഭരണകാലത്ത്‌ വൈദ്യുതി വാങ്ങുന്നതിന്‌ മൂന്ന്‌ കമ്പനിയുമായി 25 വർഷത്തേക്ക്‌ ഏർപ്പെട്ട ദീർഘകാല കരാറുകൾക്കാണ്‌ നടപടിക്രമങ്ങളിലെ വീഴ്‌ച ചൂണ്ടിക്കാട്ടി കമീഷൻ അംഗീകാരം നിഷേധിച്ചത്‌. ഇതോടെ ദിവസം 500 മെഗാവാട്ടിന്റെ കുറവാണ്‌ കെഎസ്‌ഇബിക്ക്‌ വൈദ്യുതി വിതരണത്തിൽ ഉണ്ടായത്‌. പുതിയ കരാറിന്‌ ശ്രമിച്ചപ്പോൾ വലിയതുകയാണ്‌ കമ്പനികൾ ആവശ്യപ്പെട്ടത്‌. മഴ കുറഞ്ഞത്‌ ആഭ്യന്തര ഉൽപ്പാദനത്തെയും ബാധിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കൂടുതൽ വിലനൽകിയുള്ള ഹ്രസ്വകാല കരാറിലൂടെയാണ്‌ താൽക്കാലിക പരിഹാരം കെഎസ്‌ഇബി കണ്ടെത്തിയത്‌.

അതിനിടെ കരാർ റദ്ദാക്കേണ്ടിവന്ന സാഹചര്യം വിശദീകരിച്ച്‌ കെഎസ്‌ഇബിയെ കുറ്റപ്പെടുത്തിയുള്ള റെഗുലേറ്ററി കമീഷന്റെ പ്രസ്‌താവന അനുചിതമായെന്ന വിമർശവും ഉയർന്നിട്ടുണ്ട്‌. സ്‌റ്റാറ്റ്യൂട്ടറി ബോഡിയായ കമീഷന്‌ ചേർന്നതല്ല പരസ്യപ്രസ്‌താവനയെന്നാണ്‌ വിമർശം.

Related posts

വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകളും പഠനോപകരണങ്ങളും ലഭ്യമാക്കും: മന്ത്രി

Aswathi Kottiyoor

കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം

Aswathi Kottiyoor

മലയാളികളുടെ പ്രിയ തിരക്കഥാകൃത്തിന് വിട; സംസ്‌കാരം ഇന്ന്

Aswathi Kottiyoor
WordPress Image Lightbox