24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മയക്കുവെടി വയ്ക്കും:വയനാട് പനവല്ലിയിൽ കടുവയ്ക്കായി തെരച്ചിൽ;
Uncategorized

മയക്കുവെടി വയ്ക്കും:വയനാട് പനവല്ലിയിൽ കടുവയ്ക്കായി തെരച്ചിൽ;

മാനന്തവാടി: വയനാട് പനവല്ലിയിലെ ശല്യക്കാരനായ കടുവയ്ക്കായുള്ള തെരച്ചിൽ അൽപ്പസമയത്തിനകം ആരംഭിക്കും. കടുവയെ മയക്കുവെടി വച്ചുപിടികൂടാനുള്ള ഉത്തരവിറങ്ങിയ പശ്ചാത്തലത്തിൽ മയക്കുവെടി വിദഗ്ധരുടെ നേതൃത്വത്തിലാകും വനപാലക സംഘത്തിന്റെ തെരച്ചിൽ. 45 ദിവസമായി കാണാമറയത്തുള്ള കടുവയ്ക്കായാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വരെ മയക്കുവെടി സംഘം ഇല്ലാതെയായിരുന്നു തെരച്ചിൽ.

ഇന്ന് ഈ സംഘത്തോടൊപ്പമാണ് തെരച്ചിൽ നടത്തുക. കടുവയെ കാണുന്ന നിമിഷം തന്നെ മയക്കുവെടി വയ്ക്കാനാണ് നീക്കം. വെളിച്ചം അവസാനിക്കുന്നതിന് മുമ്പുതന്നെ തെരച്ചിൽ വിജയിക്കേണ്ടതുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഒരു വീട്ടിലേക്ക് കടുവ ഓടിക്കയറിയിരുന്നു. അപ്പോൾ മാത്രമാണ് നാട്ടുകാർ കടുവയെ കണ്ടത്. ക്യാമറയിലും പതിഞ്ഞെങ്കിലും കടുവയെ കണ്ടെത്താൻ വനപാലകർക്കു സാധിച്ചിട്ടില്ല. എത്രയും പെട്ടെന്ന് മയക്കുവെടി വച്ച് പിടികൂടുക എന്നതാണ് വനപാലക സംഘത്തിന് മുന്നിലുള്ള വെല്ലുവിളി.

Related posts

*കാനം രാജേന്ദ്രന്റെ നിര്യാണം: മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു*

Aswathi Kottiyoor

ജീവിതത്തിന്റെ സുഖമെഴും കയ്പ്പും മധുരവും ആരിത്ര പകര്‍ത്തി? ഓര്‍മകളില്‍ ഒഎന്‍വി

Aswathi Kottiyoor

പ്രാർത്ഥനാ ഹാളിൽ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്ക്; മൊഴി പുറത്ത്

Aswathi Kottiyoor
WordPress Image Lightbox