27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കൊല്ലത്ത് സൈനികനെ തടഞ്ഞുനിർത്തി മർദിച്ച് പിന്നിൽ പിഎഫ്ഐ എന്നെഴുതി
Uncategorized

കൊല്ലത്ത് സൈനികനെ തടഞ്ഞുനിർത്തി മർദിച്ച് പിന്നിൽ പിഎഫ്ഐ എന്നെഴുതി

കൊല്ലം: കടയ്ക്കലിൽ സൈനികനെ ഒരുസംഘം ആളുകൾ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ ഷൈൻ എന്നയാളെയാണ് മർദിച്ചത്. മർദനത്തിനുശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്ഐ എന്നെഴുതിയതായും ഷൈൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രകോപനമില്ലാതെയാണ് മർദിച്ചതെന്ന് ഷൈൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നാട്ടിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്കു ശേഷമാണ് സംഭവമെന്ന് ഷൈൻ പറയുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് രാത്രിയിൽ ഒരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വിജനമായ സ്ഥലത്തുവെച്ച് പരിചയമില്ലാത്ത രണ്ടുപേർ തടഞ്ഞുനിർത്തി. മർദിക്കുകയായിരുന്നു.

Related posts

കൊല്ലം കണ്ണനല്ലൂരിൽ ദമ്പതികളടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; മുരളീധരന്‍റെ തോല്‍വിയിൽ പ്രതാപനെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റർ

Aswathi Kottiyoor

കേരള ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി ‘ക്ഷ’ വരയ്ക്കേണ്ടി വരും! ഇതാ അറിയേണ്ടതെല്ലാം!

Aswathi Kottiyoor
WordPress Image Lightbox