26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ജപ്തി നോട്ടീസിൽ ആത്മഹത്യാ ശ്രമം; കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബം അവശനിലയിൽ
Uncategorized

ജപ്തി നോട്ടീസിൽ ആത്മഹത്യാ ശ്രമം; കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബം അവശനിലയിൽ

തൃശൂർ: കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകൾ ഭാഗ്യലക്ഷ്മി (48), അതുൽ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന സൂചന.

ഈ കുടുംബം സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുൽ കൃഷ്ണ ഹൃദ്രോ​ഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. അതേസമയം, സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി.

Related posts

‘മൊഴി നൽകിയവർക്ക് കേസുമായി പോകാൻ താത്പര്യമില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Aswathi Kottiyoor

കൊട്ടിയൂർ വൈഎംസിഎ ഭാരവാഹികൾ സ്ഥാനമേറ്റു

Aswathi Kottiyoor

വെറ്ററിനറി കോളേജിൽ ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor
WordPress Image Lightbox